കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകതയില്ല -കരാറുകാർ
text_fieldsകോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ ബലക്ഷയവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി നിർമാണക്കമ്പനി. നിര്‍മാണത്തില്‍ അപാകതയില്ലെന്നും ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കിയാണ് സര്‍ക്കാറിന് കൈമാറിയതെന്നും കെ.വി. ജോസഫ് ആന്‍ഡ് സണ്‍സ് കമ്പനി അറിയിച്ചു.
സര്‍ക്കാര്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയതാണ്. അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കമ്പനി ഡയറക്ടര്‍ കെ.ജെ. പോള്‍ പറഞ്ഞു. താന്‍ മന്ത്രിയായിരിക്കെ ആക്ഷേപം ഉണ്ടായിട്ടില്ലെന്ന് മുന്‍ ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞിരുന്നു. സമുച്ചയത്തിെൻറ രൂപകൽപനയും പ്ലാനും ശിലാസ്ഥാപനവും കഴിഞ്ഞാണ് തെറ്റയില്‍ മന്ത്രിയായത്.
റിപ്പോർട്ട് വിശ്വാസ യോഗ്യമല്ലെന്ന് ആർക്കിെടക്റ്റ്
കോഴിക്കോട്: കെ.എസ്.ആർ.ടി.സി െടർമിനലിെൻറ വാണിജ്യ സമുച്ചയത്തിന് ബലക്ഷയമുെണ്ടന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് കെട്ടിടം രൂപകൽപന ചെയ്ത ആർ.കെ. രമേശ്.
ആരും ചർച്ചക്ക് വന്നിട്ടില്ല. എല്ലാ രേഖകളും കൈയിലുണ്ട്. സംശയം തീർത്തുെകാടുക്കുമായിരുന്നു. പണിയുന്നതിനു മുമ്പും കെ.ടി.ഡി.എഫ്.സിയുമായി വിശദമായി സംസാരിച്ചിട്ടുണ്ട്. ഐ.ഐ.ടി സംഘം തന്നെയോ എൻജിനീയറെയോ സമീപിച്ചിട്ടില്ല. കെട്ടിടത്തിെൻറ പ്ലാനും അവർ പരിശോധിച്ചിട്ടില്ല.
വിദഗ്ധ അഭിപ്രായം കേൾക്കാതെ കേവലം ഒറ്റ റിപ്പോർട്ടിെൻറ പേരിൽ കോടികളുടെ നവീകരണം നടത്തുന്നത് ശരിയല്ല. ഐ.ഐ.ടി റിപ്പോർട്ട് മറ്റൊരു വിദഗ്ധ സംഘം പരിശോധിക്കണം. ബലക്ഷയമുണ്ടെന്ന് സമ്മതിച്ചാൽ 30 കോടി രൂപ അറ്റകുറ്റപ്പണിക്ക് ചെലവാകില്ലെന്നും രമേശ് അഭിപ്രായപ്പെട്ടു.
അതേസമയം, കെട്ടിടത്തിെൻറ നടത്തിപ്പു ചുമതല ഏറ്റെടുത്തവര്‍ ആവശ്യപ്പെട്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനായാണ് ബസ്സ്റ്റാൻഡ് അനാവശ്യമായി അടച്ചിടാന്‍ ഒരുങ്ങുന്നതെന്നും ആരോപണമുണ്ട്. ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉടന്‍ സര്‍ക്കാറിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സർക്കാറിൽ വിശ്വാസം –അലിഫ് ബിൽഡേഴ്സ്
കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമുച്ചയത്തിെൻറ ബലക്ഷയപ്രശ്നം ആറുമാസത്തിനുള്ളിൽ പരിഹരിച്ചു തരാമെന്ന സർക്കാറിെൻറ ഉറപ്പിൽ വിശ്വസിക്കുന്നതായി കെട്ടിടം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സ് ഉടമകൾ. എഗ്രിമെൻറ് കൈമാറ്റച്ചടങ്ങ് കഴിഞ്ഞ് ഗതാഗത മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നതായി അലിഫ് ബിൽഡേഴ്സ് മാനേജിങ് പാർട്ണർ കെ.വി. മൊയ്തീൻകോയ 'മാധ്യമ'േത്താടു പറഞ്ഞു. ചെന്നെ ഐ.ഐ.ടിയുടെ റിപ്പോർട്ട് പ്രകാരം ബസ് സ്റ്റാൻഡ് തൽക്കാലം മാറ്റേണ്ടി വരുമെന്നും അറ്റകുറ്റപ്പണി കഴിഞ്ഞേ ബസുകൾക്ക് പ്രവേശനമുണ്ടാവൂ എന്നും മന്ത്രി അറിയിച്ചു.
നാലു മാസം കൊണ്ട് പ്രശ്നം പരിഹരിക്കാനാവുമെന്നും പരമാവധി ആറു മാസമാണ് േവണ്ടി വരികയെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ആ ഉറപ്പിൽ വിശ്വസിച്ച് തങ്ങളുടെ പ്രവർത്തനവുമായി മുന്നോട്ടുപോവും. ബിൽഡിങ്ങിൽ തങ്ങൾക്കാവശ്യമായ നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമില്ല. ഇത്രയും കാലം അടച്ചിടുേമ്പാൾ വാടകക്ക് മൊറട്ടോറിയം ആവശ്യപ്പെട്ടിട്ടുണ്ട്.
നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.2 ലക്ഷം രൂപ വാടകയും നിശ്ചയിച്ചാണ് പാട്ടത്തിനെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.