യാത്രക്കിടെ ഭക്ഷണം; കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്റ്റോപ്പ്
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്റ്റോപ്പ് അനുവദിച്ചു. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക കെ.എസ്.ആര്‍.ടി.സി പുറത്തിറക്കിപട്ടിക കെ.എസ്.ആര്‍.ടി.സി പുറത്തിറക്കി.
ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ ഹോട്ടലുകളില്‍ നിര്‍ത്തുന്നു എന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നീക്കം. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
കെ.എസ്.ആർ.ടി ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്റ്ററാണ് ഭക്ഷണശാലകളുടെ പട്ടിക തയാറാക്കി ഉത്തരവിറക്കിയത്. രാവിലെ 07.30 മുതല്‍ 9.30 വരെ പ്രഭാത ഭക്ഷണത്തിനും 12.30 മുതല്‍ രണ്ട് മണി വരെ ഉച്ച ഭക്ഷണത്തിനും വൈകിട്ട് നാല് മുതല്‍ ആറ് വരെ ചായ, ലഘു ഭക്ഷണത്തിനുമായി ബസ് നിർത്തണം. രാത്രി ഭക്ഷണം രാത്രി എട്ട് മണി മുതല്‍ 11 വരെയാണ്.
ഹോട്ടലുകളുടെ ലിസ്റ്റ്
1. ലേ അറേബ്യ- കുറ്റിവട്ടം. ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ
2. പണ്ടോറ - വവ്വാക്കാവ്- ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ
3. ആദിത്യ ഹോട്ടൽ- നങ്ങ്യാർകുളങ്ങര ദേശീയ പാത. ഹരിപ്പാടിനും കായംകുളത്തിനും ഇടയിൽ
4. ആവീസ് പുട്ട് ഹൌസ്- പുന്നപ്ര. ദേശീയ പാത ആലപ്പുഴക്കും ഹരിപ്പാടിനും ഇടയിൽ
5. റോയൽ 66- കരുവാറ്റ ദേശീയ പാത ആലപ്പുഴക്കും ഹരിപ്പാടിനും ഇടയിൽ
6. ഇസ്താംബുൾ- തിരുവമ്പാടി, ദേശീയ പാത. ആലപ്പുഴക്കും ഹരിപ്പാടിനും ഇടയിൽ
7. ആർ ആർ റെസ്റ്ററന്‍റ്– മതിലകം. ദേശീയ പാത എറണാകുളത്തിനും ആലപ്പുഴക്കും ഇടയിൽ
8. റോയൽ സിറ്റി- മാനൂർ. ദേശീയ പാത. എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിൽ
9. ഖൈമ റെസ്റ്ററന്‍റ്- തലപ്പാറ. ദേശീയ പാത തിരൂരങ്ങാടിക്കും രാമനാട്ടുകരക്കും ഇടയിൽ
10. ഏകം- നാട്ടുകാൽ. സംസ്ഥാന പാത. പാലക്കാടിനും മണ്ണാർക്കാടിനും ഇടയിൽ
11. ലേസഫയർ- ദേശീയ പാത.സുൽത്താൻബത്തേരിക്കും മാനന്തവാടിക്കും ഇടയിൽ
12. ക്ലാസിയോ - താന്നിപ്പുഴ. എം സി റോഡ്. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയിൽ
13. കേരള ഫുഡ് കോർട്ട്- കാലടി, എം സി റോഡ്. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയിൽ
14. പുലരി റെസ്റ്ററന്‍റ്- എം സി റോഡ്. കൂത്താട്ടുകുളത്തിനും കോട്ടയത്തിനും ഇടയിൽ
15. ശ്രീ ആനന്ദ ഭവൻ- എം സി റോഡ്. കോട്ടയം. കുമാരനല്ലൂരിനും എസ്. എച്ച് മൗണ്ടിനും ഇടയിൽ
16. അമ്മ വീട്- വയക്കൽ,എം സി റോഡ്. ആയൂരിനും വാളകത്തിനും ഇടയിൽ
17. ശരവണഭവൻ പേരാമ്പ്ര, ദേശീയ പാത.ചാലക്കുടിക്കും അങ്കമാലിക്കും ഇടയിൽ
18. ആനന്ദ് ഭവൻ- പാലപ്പുഴ. എം സി റോഡ്. മൂവാറ്റുപുഴക്കും കൂത്താട്ടുകുളത്തിനും ഇടയിൽ
19. ഹോട്ടൽ പൂർണപ്രകാശ്-എം സി റോഡ്. ഏനാത്തിനും കൊട്ടാരക്കരയ്ക്കും ഇടയിൽ
20. മലബാർ വൈറ്റ് ഹൌസ്- ഇരട്ടക്കുളം.സംസ്ഥാന പാത തൃശൂരിനും ആലത്തൂരിനും ഇടയിൽ
21. കെ.ടി.ഡി.സി ആഹാർ-ദേശീയ പാത. ഓച്ചിറക്കും കായംകുളത്തിനും ഇടയിൽ
22. എ ടി ഹോട്ടൽ- സംസ്ഥാന പാത.കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ
23. ലഞ്ചിയൻ ഹോട്ടൽ, അടിവാരം. കോഴിക്കോടിനും മാനന്തവാടിക്കും ഇടയിൽ.
24. ഹോട്ടൽ നടുവത്ത്, മേപ്പാടി,കോഴിക്കോടിനും മാനന്തവാടിക്കും ഇടയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.