കെ.എസ്.ആർ.ടി.സി നഷ്ടം നികത്താൻ സ്വത്ത് കണ്ടുകെട്ടുമെന്ന് മന്ത്രി
text_fieldsകോഴിക്കോട്: ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസ് എറിഞ്ഞുതകർത്ത സംഭവങ്ങളിൽ അ ക്രമികളുടെയും നേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ ്രൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമുതൽ നശീകരണം തടയൽ നിയമം (പി.ഡി.പി.പി ആക്ട്) അനുസരിച്ച് നടപടികൾ എടുക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹർത്താലിെൻറ മറവിൽ പൊതുമുതൽ നശിപ്പിക്കുന്ന പ്രവണത ഒരിക്കലും അംഗീകരിക്കാനാവില്ല. നഷ്ടം നികത്താൻ ആക്രമികളുടെയും നേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടും. ഇൗടാക്കുന്ന തുക ഉപയോഗിച്ച് നിലവിൽ സംജാതമായ പ്രതിസന്ധി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹർത്താലിൽ വിവിധ ജില്ലകളിലായി 100 ബസുകൾ തകർത്തു. മൂന്നരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഇത്രയും ബസുകൾ നന്നാക്കാൻവേണ്ടി നിർത്തിയിടുേമ്പാൾ ഉണ്ടാകുന്ന വരുമാന നഷ്ടവും കൂടിയാകുേമ്പാൾ കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി ഇനിയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.