മാനേജ്മെൻറും കൈമലർത്തുന്നു; വോട്ടെടുപ്പ് ബഹിഷ്കരിക്കാനുറച്ച് എംപാനലുകാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക കണ്ടക്ടർമാരുടെ കാര്യത്തിൽ മാന േജ്മെൻറും കൈമലർത്തുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലെ ഉറപ്പുകൾ ലം ഘിച്ചതോടെ ഭൂരിഭാഗം പേർക്കും ജോലിയില്ല. സ്ഥിരംജീവനക്കാർ അവധിയിൽ പോകുന്ന ഒഴുവ ുകളിൽ എംപാനൽ കണ്ടക്ടർമാരെ അയക്കുമെന്നായിരുന്നു ചർച്ചയിലെ ധാരണ. തുടർന്ന് ദിവസം നാല് താൽക്കാലിക കണ്ടക്ടർമാരെ മാത്രമേ അയക്കാവൂ എന്ന് ഡിപ്പോ അധികാരികൾക്ക് നിർദേശം നൽകുകയായിരുന്നു മാനേജ്മെൻറ്. അവധി ഒഴിവുണ്ടെങ്കിലും താൽക്കാലികക്കാരെ ഡ്യൂട്ടിക്ക് അയക്കുന്നതിൽ പാലിക്കേണ്ട ‘എണ്ണം’ തെറ്റിക്കാതിരിക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്. എംപാനലുകാരിൽ ഭൂരിപക്ഷത്തെയും മാറ്റി നിർത്തിയതോടെ സർവിസുകൾ വ്യാപകമായി മുടങ്ങുകയാണ്.
ഒത്തുതീർപ്പ് ധാരണകൾ ലംഘിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി തെരഞ്ഞെടുപ്പ് ബഹിഷ്കരണമടക്കം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് എംപാനൽ കൂട്ടായ്മ. സംസ്ഥാന വ്യാപക കാമ്പയിൻ സംഘടിപ്പിക്കാനും ആലോചനയുണ്ട്. കഴിഞ്ഞ ദിവസം എംപാനൽ കൂട്ടായ്മ പ്രതിനിധികൾ കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ഡ്യൂട്ടിക്ക് അയക്കേണ്ട താൽക്കാലിക ജീവനക്കാരെ എണ്ണം സംബന്ധിച്ച് സർക്കുലറൊന്നും നൽകിയിട്ടില്ലെന്നാണ് മാനേജ്മെൻറ് വിശദീകരിക്കുന്നത്. അതേസമയം, ഡിപ്പോകളിൽനിന്ന് അർഹമായ ഡ്യൂട്ടി പോലും നിഷേധിക്കുെന്നന്ന് ചൂണ്ടിക്കാട്ടിയപ്പോൾ കൃത്യമായ മറുപടിയും ലഭിച്ചില്ല.
എംപാനലുകാർ തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും പരിഹാരമൊന്നും മാനേജ്മെൻറ് മുന്നോട്ടുവെച്ചിട്ടില്ല. തിങ്കളാഴ്ച തങ്ങളുടെ നിലപാട് വ്യക്തമാക്കാമെന്നാണ് മറുപടി. ഇതിനു ശേഷമാകും സമരപരിപാടികൾക്ക് തീരുമാനമെടുക്കുകയെന്ന് എംപാനൽ കൂട്ടായ്മ സംസ്ഥാന ഭാരവാഹി ദിനേശ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രശ്നം വഷളാകുന്ന ഘട്ടത്തിൽതന്നെ എംപാനലുകാർ മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ മന്ത്രിയും ഇടപെട്ടില്ല. ഫലത്തിൽ നാലായിരത്തോളം ജീവനക്കാരാണ് ഉപജീവനമില്ലാതെ വഴിമുട്ടി നിൽക്കുന്നത്. ജോലിക്ക് വിളിക്കുന്നതുംകാത്ത് ഡിപ്പോൾക്ക് മുന്നിൽ രാവിലെ എത്തി ഉൗഴംകാത്ത് നിൽക്കുകയാണിപ്പോൾ എംപാനലുകാർ. മൂന്നോ നാലോ പേർക്ക് ജോലി നൽകിയശേഷം മറ്റുള്ളവരെ തിരിച്ചയക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.