Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി:...

കെ.എസ്.ആർ.ടി.സി: പി.എസ്.സി റിക്രൂട്ട്മെൻറ്​ തീരുംവരെ എംപ്ലോയ്മെൻറ്​ വഴി നിയമനമാകാമെന്ന്​ ഹൈകോടതി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി: പി.എസ്.സി റിക്രൂട്ട്മെൻറ്​ തീരുംവരെ എംപ്ലോയ്മെൻറ്​ വഴി നിയമനമാകാമെന്ന്​ ഹൈകോടതി
cancel

കൊച്ചി: കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരുടെ ഒഴിവിലേക്ക് പി.എസ്.സി റിക്രൂട്ട്മ​​െൻറ്​ പൂർത്തിയാകും വരെ എംപ്ലോയ്മ ​​െൻറ്​ എക്സ്ചേഞ്ച് വഴി താൽക്കാലികക്കാരെ നിയമിക്കാമെന്ന്​ ഹൈകോടതി. നിയമം അനുവദിക്കുമെങ്കിൽ എംപാനലുകാരെ പര ിഗണിക്കാമെന്നും ജസ്​റ്റിസ്​ വി. ചിദംബരേഷ്​, ജസ്​റ്റിസ്​ ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ വ്യ ക്​തമാക്കി.

എം പാനലുകാരെ പിരിച്ചുവിടുകയും പുതിയ നിയമനം പൂർത്തിയാകാത്തതുമായ സാഹചര്യത്തിൽ സർവിസുകൾ മുടങ്ങാതിരിക്കാനുള്ള സംവിധാനമെന്ന നിലയിലാണ്​ താൽക്കാലികക്കാരെ നിയമിക്കാൻ കോടതി അനുമതി നൽകിയത്​. പി.എസ്.സി ശിപാർശ ചെയ്തിട്ടും കണ്ടക്‌ടർ തസ്തികയിലേക്ക് നിയമനം ലഭിച്ചില്ലെന്നാരോപിച്ച് പാലക്കാട് സ്വദേശി ആൻറണി സ്​റ്റിജോ ഉൾപ്പെടെ നൽകിയ അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ചി​​​െൻറ ഇടക്കാല ഉത്തരവ്. കേസിൽ കക്ഷി ചേരാനെത്തിയ എംപാനലുകാരുടെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി ജനുവരി ഏഴിന്​ പരിഗണിക്കാൻ മാറ്റി.

നിലവിലെ സ്ഥിതിയിൽ പി.എസ്.സി ശിപാർശ ചെയ്തവരെ നിയമിച്ചു കഴിഞ്ഞാലും ഒഴിവുണ്ടാകുമെന്നാണ് എംപാനലുകാരുടെ വാദമെന്ന്​ ഉത്തരവിൽ പറയുന്നു. 800 ഒാളം സ്ഥിരം ജീവനക്കാർ നീണ്ട അവധിയിലാണ്​. ഇൗ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് പി.എസ്.സി വഴി നിയമനം നടത്താൻ വേഗം നടപടിയെടുക്കേണ്ടത് കെ.എസ്.ആർ.ടി.സിയാണ്. ചട്ടം അനുസരിച്ച് പി.എസ്.സി വഴിയാണ് കെ.എസ്.ആർ.ടി.സിയിൽ നിയമനം നടത്തേണ്ടത്. എംപ്ലോയ്മ​​െൻറ്​ എക്സ്ചേഞ്ച് വഴി നിയമിച്ച താൽക്കാലികക്കാരെ കാലാവധി കഴിഞ്ഞിട്ടും ഒഴിവാക്കാതെയും സ്ഥിരപ്പെടുത്തിയും സമാന്തര നിയമനം സാധ്യമല്ല. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കെ.എസ്.ആർ.ടി.സിയും ട്രേഡ് യൂനിയനുകളും തമ്മിലുണ്ടാക്കിയ കരാർ ഭരണഘടനാ വ്യവസ്ഥകൾക്ക്​ വിരുദ്ധമാണെന്നും കോടതി വ്യക്​തമാക്കി.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 180 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കപ്പെട്ടവരാണ് എംപാനലുകാർ. കാലാവധി കഴിഞ്ഞിട്ടും ഇവരെ തുടരാൻ അനുവദിച്ചത് സർവിസ് ചട്ടങ്ങളുടെ ലംഘനമാണ്. കെ.എസ്.ആർ.ടി.സിയല്ലാതെ മറ്റൊരു സ്​റ്റേറ്റ് കോർപറേഷനും സ്​ഥിര നിയമനത്തിന്​ ശിപാർശ ചെയ്​തവരെ മാറ്റി നിർത്തി കാലാവധി കഴിഞ്ഞ താൽക്കാലിക ജീവനക്കാരെ അതേ സ്​ഥാനത്ത്​ തുടരാൻ അനുവദിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtpsckerala newsmalayalam newsM Panel Conductors
News Summary - ksrtc m panel conductors psc high court -Kerala News
Next Story