Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.പാനൽ ജീവനക്കാരെ...

എം.പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈകോടതി വിധിയിൽ അവ്യക്​തത -തച്ചങ്കരി

text_fields
bookmark_border
എം.പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈകോടതി വിധിയിൽ അവ്യക്​തത -തച്ചങ്കരി
cancel

കൊച്ചി: കെ.എസ്​.ആർ.ടി.സിയിലെ എം. പാനൽ ജീവനക്കാരെ പിരിച്ചുവിട്ട്​ പി.എസ്​.സി റാങ്ക്​ പട്ടികയിൽ നിന്ന്​ നിയമനം നൽകാനുള്ള ഹൈകോടതി വിധിയിൽ അവ്യക്തതയെന്ന്​​ ടോമിൻ ജെ തച്ചങ്കരി. വിധി നടപ്പാക്കാൻ സാവകാശം തേടുമെന്നും കെ.എസ്​.ആർ.ടി.സി എം.ഡി പറഞ്ഞു. പത്തുവർഷത്തിൽ താഴെയുള്ള മുഴുവൻ എം. പാനൽ ജീവനക്കാരെയും ഒഴിവാക്കാനായിരുന്നു ഹൈകോടതി ഡിവിഷൻ ബെഞ്ചി​​​​​െൻറ​ നിർദേശം.

കെ.എസ്.ആര്‍.ടി.സിയില്‍ വിവിധ തസ്തികകളില്‍ ജോലിക്ക് അപേക്ഷിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി കിഷോര്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്​​. നിയമനം ലഭിക്കാത്തത് ചൂണ്ടികാട്ടി സിംഗിള്‍ ബഞ്ചിനെ സമീപിച്ചെങ്കിലും ഹരജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

വർഷത്തിൽ 120 ദിവസത്തിൽ കൂടുതൽ ജോലി ചെയ്​തവരെയും പത്ത്​ വർഷത്തിൽ കൂടുതൽ ജോലി ചെയ്​തവരെയും നിലനിർത്താമെന്നും ഉത്തരവിലുണ്ട്​. ഇത്​ ഇപ്പോൾ സേവനമനുഷ്​ഠിക്കുന്ന 3600ലധികം ജീവനക്കാരെ ബാധിക്കുന്നതാണ്​. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ആരംഭിക്കണമെന്നായിരുന്നു ജസ്റ്റിസ് വി. ചിദംബരേഷും, ജസ്റ്റിസ് ആര്‍. നാരായണ പിഷാരടിയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstomin j thachankarim panel workers
News Summary - ksrtc m panel workers-kerala news
Next Story