കെ.എസ്.ആർ.ടി.സി സിംഗ്ൾ ഡ്യൂട്ടിയിൽ ഉറച്ച് മാനേജ്മെന്റ്
text_fieldsതിരുവനന്തപുരം: പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഓര്‍ഡിനറി ബസുകളിലെ ചെലവ് കുറക്കാതെ കടക്കെണിയില്‍നിന്നും രക്ഷപ്പെടാനാകില്ലെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് സര്‍ക്കാറിനെ അറിയിച്ചു. 26,000 ജീവനക്കാരുണ്ടെങ്കിലും 4200 ബസുകളുടെ ഉപയോഗം 71 ശതമാനം മാത്രമാണ്. ഇത് 95 ശതമാനത്തിലേക്ക് ഉയര്‍ത്താതെ കൂടുതല്‍ വരുമാനം നേടാന്‍ കഴിയില്ല. 12 മണിക്കൂര്‍ സിംഗ്ള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം 4.67ല്‍നിന്നും 2.65 ആയി കുറക്കാനാകും.
അധികം വരുന്ന ജീവനക്കാരെ ഉപയോഗിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ കഴിയുമെന്നും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.സിംഗ്ള്‍ ഡ്യൂട്ടി സംവിധാനത്തെ ജീവനക്കാരുടെ സംഘടനകള്‍ ഒന്നടങ്കം എതിര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്. അതേസമയം, നിലവിലെ സാഹചര്യങ്ങൾ ധരിപ്പിക്കാൻ മന്ത്രി ആന്റണി രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണുമെന്നും അറിയുന്നു. കെ.എസ്.ആര്.ടി.സിയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സിംഗ്ള്‍ ഡ്യൂട്ടി സംവിധാനത്തില്‍ നിയമപരമായി തെറ്റില്ലെന്ന് നിയമസെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. തൊഴിലാളികള്‍ എതിര്‍ക്കുമ്പോഴും നിയമപരമായ ഡ്യൂട്ടി ക്രമമാണ് മാനേജ്മെന്റ് ഒരുക്കിയിട്ടുള്ളതെന്ന് നിയമസെക്രട്ടറി കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നിയമസെക്രട്ടറി ഡ്യൂട്ടിക്രമത്തിന്റെ നിയമവശം പരിശോധിച്ചത്. ഡ്യൂട്ടിസമയം 12 മണിക്കൂര്‍വരെ നീട്ടാമെന്നും അതില്‍ എട്ടുമണിക്കൂര്‍ വാഹനത്തില്‍ ജോലി ചെയ്യണമെന്നും 1961ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.
ഒരു ദിവസത്തെ ഡ്യൂട്ടി തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നതു വരെയുള്ള സമയം ആണ് സ്പ്രെഡ് ഓവര്‍ എന്ന് പറയുന്നത്. ഇത് 12 മണിക്കൂറാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.