കെ.എസ്.ആർ.ടി.സി: തിരക്കുള്ള ദിവസങ്ങളിൽ പരമാവധി സർവിസ് നടത്താൻ നിർദേശം
text_fieldsകൊല്ലം: യാത്രക്കാരുടെ തിരക്ക് കൂടുതലുണ്ടാകാൻ സാധ്യതയുള്ള ദിവസങ്ങളിൽ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളും പരാമാവധി സർവിസ് നടത്താൻ നിർദേശം.തിരക്കുള്ള ദിവസങ്ങളിൽ എന്തെങ്കിലും കാരണങ്ങളാൽ സർവിസ് മുടങ്ങുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയിലെ ആദ്യത്തെയും അവസാനത്തെയും പ്രവൃത്തിദിനങ്ങളിൽ എല്ലാ സർവിസുകളും മുടക്കംകൂടാതെ നടത്താൻ കെ.എസ്.ആർ.ടി.സി ഡിേപ്പാ അധികൃതർക്ക് മാനേജ്മെൻറ് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു.
ഇത് കൃത്യമായി പാലിക്കണമെന്ന് ഒാർമിപ്പിച്ച് ഹെഡ്് ക്വാർേട്ടഴ്സ് ഡി.ടി.ഒമാരടക്കമുള്ള ഉദ്യോഗസ്ഥർക്ക് ചീഫ് ഒാഫിസിൽനിന്ന് കഴിഞ്ഞദിവസം അറിയിപ്പ് നൽകി. യാത്രക്കാരുടെ തിരക്കിന് സാധ്യതയുള്ള ദിവസങ്ങൾ ശരിക്കും പ്രയോജനപ്പെടുത്താനാവുന്നവിധം സർവിസുകൾ നടത്താനാണ് നിർദേശം. ഇതിനാവശ്യമായ ക്രമീകരണങ്ങളേർപ്പെടുത്താൻ ഡിപ്പോ അധികാരികൾക്ക് പുറമേ വിജിലൻസ് വിഭാഗം ഇൻസ്പെക്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും കുറവ് കാരണം സർവിസ് മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണം. ആവശ്യമായ ദിവസങ്ങളിൽ ഇൻസ്പെക്ടർമാരുടെ പോയൻറ് ഡ്യൂട്ടിയിൽ ക്രമീകരണം വരുത്താനും നിർേദശം നൽകി. പ്രതിദിന വരുമാനം ഏഴു കോടിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെൻറ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ശബരിമല, ക്രിസ്മസ് സീസണിലെ ഏതാനും ദിവസങ്ങളിൽ പ്രതിദിന വരുമാനം ഏഴു കോടി പിന്നിട്ടിരുന്നു.
ഡിസംബർ 23ന് 7,18,27,611 കോടി രൂപയും. 24ന് 7,01,77,358 കോടി രൂപയുമായിരുന്നു വരുമാനം. എന്നാൽ, ചില ദിവസങ്ങളിൽ വരുമാനം കുറയുന്നുമുണ്ട്. കഴിഞ്ഞയാഴ്ച മിക്ക ദിവസങ്ങളിലും ശരാശരി വരുമാനം 5.75 കോടിയിൽ താഴെയായിരുന്നു.എല്ലാ ദിവസവും ആറരേക്കാടിക്ക് മുകളിൽ വരുമാനം സ്ഥിരതയോടെ നിലനിർത്തുകയും വൈകാതെ അത് ഏഴു കോടിയിലേക്ക് സ്ഥിരമായി എത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.