ഗതാഗതമന്ത്രിയും എം.ഡിയും രണ്ടുതട്ടിൽ, അനിശ്ചിതത്വം തുടരുന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പിരിച്ചുവിട്ട എം പാനൽ ജീവനക്കാരെ ചൊല്ലി ഗതാഗതമന്ത്രിയും എം.ഡിയും രണ്ടുതട്ടിൽ. നാല് റീജനൽ വർക്ഷോപ്പുകളിലെ 201 എം പാനലുകാരെ പിരിച്ചുവിട്ട നടപടി മന്ത്രി മരവിപ്പിച്ചെങ്കിലും തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിൽ എം.ഡി തുടരുന്നതായാണ് വിവരം.
പിരിച്ചുവിടൽ എൽ.ഡി.എഫിെൻറ നയമല്ലെന്ന് മന്ത്രി തോമസ് ചാണ്ടി ആവർത്തിക്കുേമ്പാഴും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഇവരെ ഉൾക്കൊള്ളാനാവില്ലെന്നാണ് എം.ഡിയുടെ വിശദീകരണം. പിരിച്ചുവിടൽ ഉത്തരവ് മരവിപ്പിച്ച് മന്ത്രി ഉത്തരവിറക്കിയിട്ട് എട്ടു ദിവസം പിന്നിട്ടിട്ടും ജീവനക്കാരെ തിരിച്ചെടുക്കുന്നതിൽ ഒരുനടപടിയും മാനേജ്െമൻറ് സ്വീകരിച്ചിട്ടില്ല.
ഇതിനിടെ എം.ഡി നേരിട്ട് മന്ത്രിയെ കണ്ടിരുന്നു. കാര്യങ്ങൾ േബാധ്യപ്പെടുത്തിയതിനൊപ്പം ഇങ്ങനെയാണെങ്കിൽ എ.ഡിയായി തുടരാൻ താൽപര്യമില്ലെന്ന് മന്ത്രിയെ അറിയിച്ചതായും വിവരമുണ്ട്. എം പാനലുകാരുടെ കാര്യത്തിൽ എം.ഡിയും മന്ത്രിയും ധാരണയിലെത്താത്ത സാഹചര്യത്തിൽ 201 പേരുടെ ജോലി അനിശ്ചിതാവസ്ഥയിലാണ്. ബോഡി നിർമാണം നിർത്തിവെച്ചതിനാൽ ഇപ്പോൾ ജോലിയില്ലെന്നും പണി തുടങ്ങുന്ന സമയത്ത് ഇവരെ തിരിച്ചെടുക്കാമെന്നും എം.ഡി നേരത്തെ മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിലും മന്ത്രി നിലപാട് അറിയിച്ചിട്ടില്ല.
ജീവനക്കാരോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലെ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നത് സംബന്ധിച്ച നിർദേശങ്ങളൊന്നുമുണ്ടായിട്ടില്ല. ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ ആദ്യം തന്നെ മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നെങ്കിലും ഇവരെ നിലനിർത്താൻ എന്തെങ്കിലും സാധ്യതയുേണ്ടാ എന്ന് പരിശോധിക്കാനാണ് എം.ഡിയോട് ആവശ്യപ്പെട്ടിരുന്നത്. അന്ന് തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പിരിച്ചുവിടൽ ഉത്തരവ് പെെട്ടന്ന് മരവിപ്പിപ്പിക്കുകയായിരുന്നു.
എം.ഡിയുമായി ഇക്കാര്യം സംസാരിക്കുകയോ വിശദാംശങ്ങൾ തേടുകയോ ചെയ്തിരുന്നില്ല. വർക്ഷോപ്പുകളിലെ ഷാസികളുടെ എണ്ണം കുറഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടി ആലുവയിൽ 55ഉം മാവേലിക്കരയിൽ 61ഉം എടപ്പാളിൽ 52ഉം കോഴിക്കോട് 33ഉം അടക്കം 201 താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.