സ്വകാര്യ ബസ് സമരം: 40ലധികം സ്പെഷൽ സർവിസുമായി കേരള -കർണാടക ആർ.ടി.സികൾ
text_fieldsബംഗളൂരു: അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം മൂന്നുദിവസം പിന്നിട്ടതോടെ ബംഗളൂര ുവിൽനിന്നും നാട്ടിലേക്ക് പോകുന്നവർക്കായി കൂടുതൽ സ്പെഷൽ ബസ് സർവിസുകൾ ഒരുക്കി കേ രള-കർണാടക ആർ.ടി.സി. ബസ് സമരം ഇതുവരെ യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാ ൽ, സമരം തുടർന്നാൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാ രെ ബുദ്ധിമുട്ടിലാക്കും.
വെള്ളിയാഴ്ച ബംഗളൂരുവിൽനിന്നും നാട്ടിലേക്ക് പോകുന്നവര ിൽ ഏറെപേരും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരാണ്. സമരം തുടരുന്നത് യാത്രക്കാരെ ബുദ് ധിമുട്ടിലാക്കുന്നതിനൊപ്പം ബസ് ഉടമകളെയും ജീവനക്കാരെയും ബാധിക്കും.
ബസുകൾ വാടകക്ക് എടുത്ത് സർവിസ് നടത്തുന്നവരും സമരം നീണ്ടുപോകുന്നതിൽ അതൃപ്തരാണ്. വെള്ളിയാഴ്ച കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന കേരള-കർണാടക ആർ.ടി.സിയുടെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റുതീർന്നു. രാവിലെയും ഉച്ചക്കുമുള്ള സർവിസുകളുടെ ഏതാനും ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
വെള്ളിയാഴ്ച ബംഗളൂരുവിൽനിന്നുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പരമാവധി അധിക സർവിസുകൾ നടത്തുമെന്നാണ് കർണാടക-കേരള ആർ.ടി.സി അധികൃതർ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 20ലധികം സ്പെഷൽ സർവിസ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ സർവിസ് നടത്താൻ ശ്രമിക്കുമെന്നും കേരള ആർ.ടി.സി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച ഉൾപ്പെടെ വാരാന്ത്യങ്ങളിൽ കോഴിക്കോട്, കോട്ടയം, എറണാകുളം, പാലക്കാട്, കണ്ണൂർ, തൃശൂർ തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്കായി 24 സ്പെഷൽ സർവിസുകൾ കർണാടക ആർ.ടി.സി നടത്തും. ഇതിൽ എറണാകുളം (4), തൃശൂര്‍ (4), കോട്ടയം (3), പാലക്കാട് (4), കോഴിക്കോട് (4), കണ്ണൂര്‍ (1), കാസര്‍കോട് (1) എന്നിങ്ങനെ 21 ബസുകളുടെ ഒാൺലൈൻ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിൽ എറണാകുളത്തേക്കുള്ള മൂന്നു ബസുകളുെട ടിക്കറ്റ് ഇതിേനാടകം തീർന്നു.
മറ്റു ബസുകളിലെ ടിക്കറ്റും വേഗത്തില്‍ വിറ്റഴിയുകയാണ്. ബുധനാഴ്ച സ്ഥിരം ഷെഡ്യൂളുകൾക്കുപുറമെ ബംഗളൂരുവിൽനിന്നും കേരളത്തിലേക്ക് കേരള ആർ.ടി.സി ആറും കർണാടക ആർ.ടി.സി അഞ്ചും അധിക സർവിസ് നടത്തി.
കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, ബത്തേരി എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ വെള്ളിയാഴ്ച േകരള ആർ.ടി.സിയുടെ അധിക സർവിസുണ്ടാകും. കട്ടപ്പന, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽനിന്നും ബംഗളൂരുവിലേക്ക് കേരള ആർ.ടി.സി സ്പെഷൽ സർവിസ് ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചക്കുമുമ്പ് സമരം പരിഹരിച്ചില്ലെങ്കിൽ കനത്ത നഷ്ടമായിരിക്കും സ്വകാര്യ ബസ് ഉടമകൾക്കുണ്ടാകുക. കേരള ആർ.ടി.സി ഒാൺലൈൻ റിസർവേഷൻ: https://online.keralartc.com/ കർണാടക ആർ.ടി.സി ഓൺലൈൻ റിസർവേഷൻ: https://ksrtc.in/.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.