കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്കരണം: മാസ്റ്റർ സ്കെയിലിൽ വഴിമുട്ടി, വീണ്ടും സർക്കാറിന് മുന്നിലേക്ക്
text_fieldsതിരുവനന്തപുരം: മാസ്റ്റർ സ്കെയിലിൽ തീരുമാനം ആകാതായതോടെ കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്കരണ ചർച്ച വീണ്ടും സർക്കാറിന് മുന്നിലേക്ക്. 137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയിൽ തുടങ്ങുന്ന സ്കെയിലാണ് യൂനിയനുകൾ ആവശ്യപ്പെട്ടത്. പത്ത് കോടിയിൽ കൂടുതൽ ബാധ്യത ഏൽക്കാനാകില്ലെന്നും 112 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 20,000 രൂപയിൽ തുടങ്ങുന്ന സ്കെയിൽ ആവാമെന്നുമായിരുന്നു മാനേജ്മെൻറ് നിലപാട്. ഇത് തൊഴിലാളിക്ക് കാര്യമായ ഗുണം ചെയ്യുന്നതല്ലെന്ന് യൂനിയനുകളും വ്യക്തമാക്കി. ശമ്പള പരിഷ്കരണം നടപ്പായി എന്നു പറയാമെന്നല്ലാതെ വലിയ മാറ്റമൊന്നും വരിെല്ലന്ന് സി.എം.ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവർ ശക്തമായ വിയോജിപ്പുയർത്തി. ബുധനാഴ്ച ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തൊഴിലാളി നേതൃത്വം കടുംപിടിത്തം തുടരുന്നുവെന്നാണ് മാനേജ്മെൻറ് ആരോപണം. ഒന്നരവര്‍ഷമായി സര്‍ക്കാര്‍ ചെലവിലാണ് ശമ്പളവും പെന്‍ഷനും. സുശീല്‍ ഖന്ന പാക്കേജിലെ പരിഷ്കരണ നടപടികളോട് സഹകരിച്ചാലേ ഇനി ധനസഹായം നല്കാന് കഴിയൂ എന്ന നിലപാടിലാണ് ധനവകുപ്പ്. അധിക ജീവനക്കാർക്ക് പകുതി വേതനത്തോടെ രണ്ടുവർഷത്തേക്ക് അവധി അനുവദിക്കാമെന്ന നിർദേശം മാനേജ്മെൻറ് വെച്ചു.
നയപരമായ വിഷയമായതിനാൽ ചർച്ച ചെയ്ത് നിലപാടറിയിക്കാമെന്ന് യൂനിയനുകൾ പറഞ്ഞു. 45 വയസ്സ് കഴിഞ്ഞ കണ്ടക്ടർ-മെക്കാനിക്കൽ ജീവനക്കാരെയാണ് മധ്യപ്രദേശ് മോഡലിൽ അവധിയിൽ വിടാൻ ആലോചിക്കുന്നത്.മാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക് 50 രൂപ വീതം ഒാരോ ഡ്യൂട്ടിക്കും ഇൻസെൻറീവ് അനുവദിക്കും. 20ൽ കൂടുതലുള്ള ഒാരോ അധിക ഡ്യൂട്ടിക്കും 100 രൂപ വീതവും. ആറുമാസത്തെ പ്രസവാവധിക്ക് ശേഷം ആവശ്യമെങ്കിൽ ഒരു വർഷ ശമ്പളമില്ലാ അവധി അനുവദിക്കും. ഇക്കാലയളവിൽ പ്രതിമാസം 5000 രൂപ ൈചൽഡ് കെയർ അലവൻസ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.