കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്കരണം: കാത്തിരിപ്പിന് ആറ് വർഷം
text_fieldsതിരുവനന്തപുരം: സാവകാശം വേണമെന്ന് സർക്കാർ ആവർത്തിക്കുേമ്പാഴും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കാത്തിരിപ്പിന് ആറ് വർഷം. സാമ്പത്തിക പ്രതിസന്ധിയും വരുമാനക്കുറവും ചൂണ്ടിക്കാട്ടി ഇഴഞ്ഞുനീങ്ങുന്ന ചർച്ചകൾക്ക് വർഷങ്ങളേറെ കഴിഞ്ഞിട്ടും ധാരണയിലെത്താനായിട്ടില്ല.
2011 ഏപ്രിലിലാണ് കെ.എസ്.ആർ.ടി.സിയിൽ അവസാനമായി ശമ്പള പരിഷ്കരണം നടത്തിയത്. 2016 ഏപ്രിലിൽ ഇൗ പരിഷ്കരണത്തിെൻറ കാലാവധിയും അവസാനിച്ചു. തൊഴിലാളി സംഘടനകളുടെ നിരന്തര സമ്മർദത്തെ തുടർന്ന് 2018ൽ യൂനിയനുകളുമായി ചർച്ച ആരംഭിെച്ചങ്കിലും 2021 അവസാനത്തിലെത്തിയിട്ടും കരാറിലെത്താനായിട്ടില്ല.
ഇക്കാലയളവിനിടെ രണ്ട് വട്ടമാണ് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടത്തിയത്. കേരളത്തിെൻറ ഗതാഗത നെട്ടല്ലെന്നൊക്കെ അധികാരികൾ വിശേഷിപ്പിക്കുമെങ്കിലും കെ.എസ്.ആർ.ടി.സി ജീവനക്കാരെ രണ്ടാംതരക്കാരായാണ് സർക്കാർ കാണുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.
ഉന്നയിച്ച ആവശ്യങ്ങൾ ധനമന്ത്രിയുമായി ചർച്ച ചെയ്യാൻ 24 മണിക്കൂർ പോലും യൂനിയനുകൾ അനുവദിച്ചില്ലെന്നതാണ് ഗതാഗത മന്ത്രിയുടെ ആരോപണം. എന്നാൽ ശമ്പള പരിഷ്കരണ കാലാവധി കഴിഞ്ഞ് ഇത്രയും വർഷങ്ങൾ സാവകാശം കിട്ടിയില്ലേ എന്നാണ് യൂനിയനുകളുടെ മറുചോദ്യം. മതിയായ സർവിസ് നടത്താത്തതുമൂലം യാത്രക്കാർ കെ.എസ്.ആർ.ടി.സിയിൽനിന്ന് അകന്നതാണ് കലക്ഷൻ കുറയാൻ കാരണം.
ആകെയുള്ള 5312 ബസുകളിൽ 3300 ബസുകളാണ് നിരത്തിലുള്ളത്. അത് തിങ്കളാഴ്ച ദിവസങ്ങളിൽ. മറ്റ് ദിവസങ്ങളിൽ ശരാശരി 3000വും. ഗ്രാമീണ സർവിസുകളും സ്റ്റേ സർവിസുകളുമെല്ലാം ഭൂരിഭാഗവും നിർത്തി. പ്രതിദിനം ആറരക്കോടി കലഷൻ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ കിട്ടുന്നത് 3-3.5 കോടി രൂപയാണ്. പുതിയ ബസുകൾ വാങ്ങുന്നതിലും സർവിസുകൾ കാര്യക്ഷമാക്കുന്നതിലും മാനേജ്മെൻറിനും സർക്കാറിനും മെല്ലപ്പോക്ക് സമീപനമാണ്.
കഴിഞ്ഞ വി.എസ് സർക്കാറിെൻറ കാലത്ത് 4600 ബസുകളാണ് പുതുതായി വാങ്ങിയത്. പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ 2750ഉം. എന്നാൽ കഴിഞ്ഞ ഇടത് സർക്കാറിെൻറ കാലത്ത് ഒരു സി.എൻ.ജി അടക്കം ആകെ 101 ബസുകളും.ഡിപ്പോകൾ ആവശ്യപ്പെട്ടിട്ടും ബസുകൾ വിട്ടുകൊടുക്കുന്നില്ലെന്നാണ് വിവരം. സർവിസുകൾ നടത്താതെ എങ്ങനെ കലക്ഷൻ വർധിക്കുന്നുമെന്നാണ് തൊഴിലാളികളുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.