കെ.എസ്.ആർ.ടി.സി പെൻഷൻ പ്രായം 60 ആക്കാൻ സർക്കാർ നീക്കം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സാക്കി ഉയർത്താൻ നീക്കം. വെള്ളിയാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇൗ നിർദേശം മുന്നോട്ടുെവച്ചത്. എന്നാൽ, ഇതിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധമുയരുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ മുന്നണിയിലെ കക്ഷികൾ വ്യക്തമായ മറുപടി നൽകിയില്ല. പാർട്ടികൾക്കുള്ളിൽ കൂടിയാലോചന നടത്തിയശേഷം നിലപാട് അറിയിക്കാമെന്ന് ഘടകകക്ഷി പ്രതിനിധികൾ യോഗത്തെ അറിയിച്ചു.
തീരുമാനം വൈകരുതെന്നും അടുത്ത മന്ത്രിസഭായോഗത്തിന് മുമ്പ് നിലപാടുകൾ അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അക്കാര്യം ഘടകകക്ഷികൾ സമ്മതിച്ചു. നടപടി സി.പി.എം, സി.പി.െഎ ഉൾപ്പെടെ പാർട്ടികളെ പ്രതിരോധത്തിലാക്കുന്നതാണ്. നിർദേശം വന്നയുടൻതന്നെ സി.പി.െഎ യുവജനവിഭാഗമായ എ.െഎ.വൈ.എഫ് പ്രതിഷേധവുമായി രംഗത്തെത്തി. ഡി.വൈ.എഫ്.െഎ എന്ത് നിലപാടെടുക്കുമെന്നതും നിർണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനുള്ള ശ്രമമാണ് ലക്ഷ്യമിടുന്നത്.
നിലവിലെ പ്രതിസന്ധി മറികടക്കാൻ 3500 കോടിയുടെ കുറഞ്ഞ പലിശനിരക്കിലെ ബാങ്ക് കൺസോർട്യം വായ്പക്ക് കെ.എസ്.ആർ.ടി.സി ശ്രമം നടത്തുകയാണ്. വായ്പ നൽകുന്നതിനുള്ള പ്രധാന ഉപാധികളായി ബാങ്കുകൾ മുന്നോട്ടുെവച്ചത് പെൻഷൻ പ്രായം ഉയർത്തലും മറ്റ് വായ്പകൾ എടുക്കുന്നതിനുള്ള നിയന്ത്രണവുമാണ്. കൺസോർട്യവുമായുള്ള ചർച്ചകളിലെല്ലാം പെൻഷൻ പ്രായം ഉയർത്താനാകില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ബാങ്കുകളും നിലപാട് കടുപ്പിച്ചതാണ് ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നിലെന്നാണ് വിവരം. അതിെൻറ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിതന്നെ ഇക്കാര്യം മുന്നണി യോഗത്തിൽ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.