കരാർ വൈകി; കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങി
text_fieldsതിരുവനന്തപുരം: സഹകരണ കൺസോർട്യത്തിെൻറ കരാർ കാലാവധി കഴിഞ്ഞതോടെ കെ.എസ്.ആർ.ട ി.സിയിൽ വീണ്ടും പെൻഷൻ മുടക്കം. ജൂലൈയിൽ ആദ്യദിവസങ്ങളിൽകിേട്ടണ്ട പെൻഷൻ രണ്ടാഴ് ച പിന്നിട്ടിട്ടും ലഭിച്ചിട്ടില്ല.
നിശ്ചിതകാലത്തേക്ക് സഹകരണ ബാങ്കുകളുടെ കൺസേ ാർട്യവുമായുണ്ടാക്കുന്ന കരാർ അനുസരിച്ചാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണം നടക്കുന്നത്. സഹകരണസ്ഥാപനങ്ങൾ പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ഇൗ തുക സർക്കാർ സഹകരണബാങ്കുകൾക്ക് നൽകുകയുമാണ് ചെയ്യുന്നത്.
കരാർ കാലാവധി കഴിഞ്ഞെങ്കിലും പുതുക്കലിനും പുതിയ എം.ഒ.യു ഒപ്പുവെക്കുന്നതിനും സമയബന്ധിതമായി നടപടിയുണ്ടാകാത്തതാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണം.
അതേസമയം പുതിയ കരാറിനുള്ള നടപടികൾ പൂർത്തിയായെന്നും ഉടൻ ഫണ്ട് വിതരണം നടക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പെൻഷൻകാർ പറയുന്നു. 2018 ഫെബ്രുവരിയിലാണ് സഹകരണ കൺസോർട്യം വഴിയുള്ള പെൻഷൻ വിതരണം കെ.എസ്.ആർ.ടി.സിയിൽ ആരംഭിച്ചത്. ആദ്യം ഒമ്പത് മാസത്തേക്കായിരുന്നു കരാർ. പിന്നീട് ഇത് മൂന്ന് മാസം വീതമുള്ള കരാറായി പരിമിതപ്പെടുത്തുകയായിരുന്നു.
ഒരു വർഷത്തേക്കുള്ള കരാർ പരിഗണിക്കണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെെട്ടങ്കിലും സഹകരണവകുപ്പ് എതിർപ്പ് പ്രകടിപ്പിക്കുകയാണ്. ഇതാണ് നിലവിലെ പെൻഷൻ വൈകലിന് കാരണം. അതേസമയം, ഒരു വർഷത്തേക്ക് കരാർ ദീർഘിപ്പിക്കുന്ന കാര്യം മന്ത്രിസഭയുടെ അനുമതിയോടെ പ്രാവർത്തികമാക്കാനാണ് ഗതാഗതവകുപ്പിെൻറ ശ്രമം. അടുത്ത മന്ത്രിസഭയോഗത്തിൽ ഇത് സംബന്ധിച്ച ഫയൽ എത്തുമെന്നാണ് വിവരം.
സഹകരണ ബാങ്കുകൾ പലിശയിനത്തിൽ കൊയ്തത് 50 കോടി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം വഴി പലിശയിനത്തിൽ സഹകരണബാങ്കുകൾ രണ്ട് വർഷത്തിനുള്ളിൽ കൊയ്തത് 50 കോടിയോളം രൂപ. പെൻഷൻകാർക്ക് സഹകരണ ബാങ്കുകൾ കൃത്യമായി പണം നൽകുമെങ്കിലും 10 ശതമാനം പലിശയാണ് നിശ്ചയിച്ചിരിക്കുന്നത്. ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് പ്രവർത്തനമൂലധനമായി വകയിരുത്തിയ 1000 കോടിയിൽനിന്നാണ് സഹകരണ ബാങ്കുകൾക്കുള്ള ബാധ്യത പലിശസഹിതം ധനവകുപ്പ് വീട്ടുന്നത്.
2018 ഫെബ്രുവരിയിൽ ഒപ്പുവെച്ച കരാർ മുതൽ ഇതുവരെ 10 ശതമാനമാണ് പലിശനിരക്ക്. ദേശസാൽകൃത ബാങ്കുകളുടെ കൺസോർട്യത്തിൽ നിന്ന് 3500 കോടിയുടെ ദീർഘകാല വായ്പക്ക് തന്നെ എട്ടുശതമാനമാണ് പലിശ. മാസം ശരാശരി 60 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് വേണ്ടത്.
സഹകരണ സ്ഥാപനങ്ങളുടെ ഇടനിലയില്ലാതെ ധനവകുപ്പ് നേരിട്ട് കെ.എസ്.ആർ.ടി.സിക്ക് ഇൗ തുക പ്രതിമാസം നൽകുകയാണെങ്കിൽ പലിശയിനത്തിലെ വലിയ തുക ലാഭിക്കാനാകും. അതേ കൺസോർട്യം വഴിയുള്ള പെൻഷൻ സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ച് അധികം അധ്വാനമില്ലാത്തതും എന്നാൽ വലിയ ലാഭമുള്ളതുമായ ഇടപാടാണ്. ഫലത്തിൽ പെൻഷൻകാരുടെ കണ്ണീരൊപ്പാനെന്ന പേരിൽ സഹകരണ സ്ഥാപനങ്ങളാണ് തടിച്ചുകൊഴുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.