കെ.എസ്.ആർ.ടി.സി പെൻഷൻ: പുനഃപരിശോധന ഹരജി ഉത്തരവ് നടപ്പാക്കാൻ തടസ്സമല്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: സർക്കാറിന്റെ പുനഃപരിശോധന ഹരജി പരിഗണനയിലുണ്ടെന്നത് കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം സംബന്ധിച്ച ഉത്തരവ് നടപ്പാക്കാൻ തടസ്സമല്ലെന്ന് ഹൈകോടതി. കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് എല്ലാ മാസവും ആദ്യ ആഴ്ച പെൻഷൻ നൽകണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. 2022 ആഗസ്റ്റ് അഞ്ചിലെ ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഈ ഉത്തരവിനെതിരെ സർക്കാർ പുനഃപരിശോധന ഹരജി നൽകിയിട്ടുണ്ട്. ഈ ഹരജിയും ഇതേ ബെഞ്ചിന്റെ പരിഗണനയിലാണ്.
പുനഃപരിശോധന ഹരജി നിലവിലുള്ള കാര്യം സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇതിന്റെ പേരിൽ ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഹരജി വീണ്ടും ഒക്ടോബർ ആറിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.