ആദ്യദിനം പെൻഷൻ കിട്ടിയത് 25 പേർക്ക്, കാത്തിരിക്കുന്നത് 39,020 പേർ
text_fieldsതിരുവനന്തപുരം: സഹകരണ കൺസോർട്യം വഴിയുള്ള കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം നടന്നെങ്കിലും ആദ്യദിനത്തിൽ പെൻഷൻ കിട്ടിയത് 25 പേർക്ക്. തിരുവനന്തപുരം ജില്ലയിലെ പെൻഷൻകാരായ ഇവർക്ക് ചെക്ക് വഴിയാണ് പെൻഷൻ നൽകിയത്. 39,045 പെൻഷൻകാരാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. ഇവർ ഭൂരിഭാഗവും സഹകരണ സംഘങ്ങളിൽ അക്കൗണ്ട് ആരംഭിക്കാനുള്ള നടപടികളിലാണ്. ഇനി 39,020 പേർക്കാണ് പെൻഷൻ കിട്ടാനുള്ളത്.
അക്കൗണ്ട് വിവരങ്ങൾ കെ.എസ്.ആർ.ടി.സിയെ അറിയിക്കുന്ന മുറക്ക് ബാക്കിയുള്ളവർക്കും പെൻഷനെത്തിക്കും. എത്രപേർ ഇതുവരെ അക്കൗെണ്ടടുത്തു എന്ന വിവരവും ലഭ്യമല്ല. എന്തായാലും ഇൗമാസം 28ന് മുമ്പ് പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇൗ വാക്കുകളിലാണ് ഇനി പെൻഷൻകാരുടെ പ്രതീക്ഷ. 223 സഹകരണ സംഘങ്ങളാണ് സഹകരണ കൺസോർട്യത്തിന് സന്നദ്ധമായി മുന്നോടുവന്നത്. 832 കോടി രൂപയാണ് ഇവരുടെ വാഗ്ദാനം. ആദ്യഘട്ടത്തില്‍ ഇത്രയുംതുക ആവശ്യമില്ലാത്തതിനാല്‍ നാല് ജില്ലകളിലെ 24 സംഘങ്ങളില്‍നിന്ന് മാത്രം പണം സമാഹരിക്കാനാണ് തീരുമാനം. ആകെ 250 കോടി രൂപയാണ് കണ്‍സോർട്യം ഇപ്രകാരം ആദ്യം സമാഹരിച്ചത്.
കുടിശ്ശികയും ആറ് മാസത്തേക്കുള്ള പെൻഷനുമായി 584 കോടി രൂപ മതിയാകും. പത്ത് ശതമാനം പലിശനിരക്കിൽ ലഭിക്കുന്ന 21.7 കോടിയടക്കം 605.70 കോടി രൂപയാണ് സഹകരണ കൺസോർട്യത്തിന് തിരികെ ലഭിക്കുക. 39,045 പെൻഷൻകാർക്കായി 219.69 കോടി രൂപയാണ് ആദ്യഘട്ട വായ്പയായി നൽകുന്നത്. ഇത് 701 സഹകരണസംഘങ്ങൾ വഴിയാണ് വിതരണംചെയ്യുക. ആദ്യ ഗഡുവിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് 12,266 പെൻഷൻകാരുള്ള തിരുവനന്തപുരം ജില്ലയിലാണ്. കുടിശ്ശികയടക്കം 70.31 കോടി രൂപയാണ് ഇവിടെ വേണ്ടിവരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.