രണ്ടു കെ.എസ്. ആർ.ടി.സി പെൻഷൻകാർ ജീവനൊടുക്കി
text_fieldsനേമം/സുൽത്താൻ ബത്തേരി: പെൻഷൻ വിതരണം മുടങ്ങിയ കെ.എസ്.ആർ.ടി.സിയിലെ രണ്ടു മുൻ ജീവനക്കാർ ആത്മഹത്യചെയ്തു. നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡ് പുലിയൂർക്കുടി പുത്തൻവീട്ടിൽ കരുണാകരൻ (76), തലശ്ശേരി കതിരൂർ നാലാംമൈൽ സൗപർണികയിൽ പൊയ്യേരിപറമ്പത്ത് നടേശ് ബാബു (67) എന്നിവരാണ് ജീവനൊടുക്കിയത്.
വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കരുണാകരൻ ബുധനാഴ്ച രാവിലെ 11.30നാണ് മരിച്ചത്. ഇൗമാസം രണ്ടിന് ൈവകുന്നേരം 3.30-ഓടെയാണ് കിടപ്പുമുറിയിൽ ഛർദിച്ച് അവശനായനിലയിൽ കരുണാകരനെ കണ്ടത്. കിടപ്പുമുറി പരിശോധിച്ചപ്പോൾ കീടനാശിനി കുപ്പി കണ്ടെത്തി. വിവിധ അസുഖങ്ങളെതുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പെൻഷൻ മുടക്കം ഏറെ അലട്ടിയിരുന്നതായി അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും നാരായണൻ പങ്കുവെച്ചിരുന്നു. എന്നാൽ, അസുഖം അലട്ടിയിരുന്നതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചെതന്ന് ബന്ധുക്കളിൽ ചിലർ പറയുന്നു. പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പിൽ ഫ്യൂവൽ മെക്കാനിക്കായിരുന്നു നാരായണൻ. ഭാര്യ: വസന്ത. മക്കൾ: അനിതകുമാരി, അജിതകുമാരി, അനിജകുമാരി, അനീഷ് കുമാർ. മരുമക്കൾ: രാജേഷ്, വിനോദ് (ഗൾഫ്).
കെ.എസ്.ആർ.ടി.സി മുൻ ഒാഫിസ് സൂപ്രണ്ടായ നടേശ്ബാബുവിനെ വ്യാഴാഴ്ച ഉച്ചക്ക് 11ഒാടെ ബത്തേരിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് ഇദ്ദേഹം ഇവിടെ മുറിയെടുത്തത്.
ഇന്നലെ രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് ലോഡ്ജ് ജീവനക്കാർ ജനാല പൊളിച്ച് നോക്കുകയായിരുന്നു. 13 വർഷം ബത്തേരി ഡിപ്പോയിൽ ജോലി ചെയ്ത ഇദ്ദേഹം 2006ലാണ് വിരമിച്ചത്. പിന്നീട്, തലശ്ശേരിയിലേക്ക് താമസം മാറി. തുടർന്നും ബത്തേരിയിൽ ഇടക്കിടെ സഹപ്രവർത്തകരെ സന്ദർശിക്കാറുണ്ടായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട ആവശ്യത്തിനാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോന്നതെന്നും പിന്നീട് പണം പിൻവലിച്ച് ഭാര്യക്ക് അയച്ചുകൊടുത്തെന്നും പൊലീസ് പറഞ്ഞു.
മുറിയിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയ കുറിപ്പിൽ ‘ജീവിതം മതിയായി’ എന്നെഴുതിയിട്ടുണ്ട്. ആറു മാസമായി ഇദ്ദേഹത്തിന് പെൻഷൻ കിട്ടിയിരുന്നില്ലെന്നാണ് ബന്ധുക്കളിൽനിന്ന് ലഭിക്കുന്ന വിവരം. എന്നാൽ, സാമ്പത്തിക പ്രയാസമുള്ളതായി സൂചനകളില്ല. മക്കളായ മിഥുൻ, നിതിൻ, ജിബിൻ എന്നിവർ വിദേശത്തായിരുന്നു. മിഥുനും ജിബിനും ഇപ്പോൾ നാട്ടിലുണ്ട്. പരേതയായ ശാരദയുടെ ഏക മകനാണ് നടേശ് ബാബു. ഭാര്യ: സ്മിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.