ധാരണപത്രമായി, പെന്‍ഷന്‍കാരുടെ വിവരം കൈമാറി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിന് കെ.എസ്.ആര്.ടി.സിയും ധനവകുപ്പും സഹകരണവകുപ്പും തമ്മിലുള്ള ധാരണപത്രം തയാറായി. പുതിയ പെൻഷൻ സമ്പ്രദായത്തിൽ സഹകരണ ബാങ്കുകളിൽ അക്കൗണ്ട് തുറക്കണം. വിവിധ സഹകരണ ബാങ്കുകളുടെ നൂറോളം ശാഖകളിലായി പുതിയ അക്കൗണ്ടുകള്‍ വേണ്ടിവരും. ഇതുവരെ കെ.എസ്.ആർ.ടി.സിയുടെ കേന്ദ്രീകൃത അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ട് വഴിയാണ് പെന്ഷന് നല്‍കിയിരുന്നത്.
പെൻഷൻകാരായ 38,000 പേരുടെയും വിവരങ്ങള്‍ കെ.എസ്.ആർ.ടി.സി സഹകരണവകുപ്പിന് കൈമാറിയിട്ടുണ്ട്. 72 യൂനിറ്റുകളിലായി പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചിരുന്നു. കൺസോർട്ടിയത്തിെൻറ ഭാഗമാകുന്ന സഹകരണ ബാങ്കുകള്‍ അതാത് പ്രദേശത്തുള്ളവര്‍ക്ക് പെന്ഷന് തുക കൈമാറും. ഇതിനായി വേര്‍തിരിച്ച പെന്ഷന് പട്ടിക ബാങ്കുകള്‍ക്ക് കൈമാറേണ്ടിയിരുന്നു.
സഹകരണബാങ്കുകളുമായി 13ന് സര്‍ക്കാര്‍ ചര്‍ച്ചനടത്തും. 28നുള്ളില്‍ കുടിശ്ശികവിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. 284 കോടി രൂപ ഇതിനായി വേണം. എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഒന്നോ രണ്ടോ ബാങ്കുകള്‍ പെന്ഷന് വിതരണം ചെയ്യും. 200 ബാങ്കുകള്‍ കൂട്ടായ്മയില്‍ ഉണ്ടാകും. വായ്പ നല്കുന്ന ബാങ്കുകളുടെ പട്ടിക ബുധനാഴ്ച പൂര്‍ണമാകും.
സഹകരണബാങ്കുകളില്നിന്നും നല്കുന്ന പെന്ഷന് സര്‍ക്കാര്‍ തിരിച്ചടക്കും. ഇതുസംബന്ധിച്ച കരാറുകള്‍ക്കാണ് അന്തിമരൂപം കൈവരിച്ചത്. ഇവ വായ്പ നല്കാന് സന്നദ്ധമാകുന്ന ബാങ്കുകളുടെ കൺസോർട്ടിത്തിന് കൈമാറും. വായ്പ നല്കുന്ന ബാങ്കുകളുടെ പട്ടിക ബുധനാഴ്ച പൂര്‍ണമാകും. ഇതിന് മുന്നോടിയായി കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തുനിന്ന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.