കെ.എസ്.ആർ.ടി.സി പെൻഷൻ: സഹ.ബാങ്കുകൾക്ക് ലാഭക്കച്ചവടം, പലിശ മാത്രം 21കോടി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ പ്രശ്നം പരിഹരിക്കാൻ സഹകരണ കൺസോർട്യമുണ്ടാക്കിതിന് പിന്നിൽ വൻ ലാഭക്കണ്ണ്. പെൻഷനുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സഹകരണ സ്ഥാപന ഭാരവാഹികളുടെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പരാമർശം ഇതിന് അടിവരയിടുന്നു. ‘നമ്മെ സംബന്ധിച്ച് കെ.എസ്.ആർ.ടി.സി നെല്ലാരു ക്ലൈൻറാണ്. മറ്റ് ആര് നൽകുന്നതിനേക്കാളും കൂടിയ പലിശക്ക് വായ്പയെടുക്കുന്നവരാണവർ. സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത് ലാഭകരമായ ബിസിനസാണ്. സർക്കാർ ഗാരൻറി ഉറപ്പുള്ള സാഹചര്യത്തിൽ വായ്പ കൊടുക്കുന്നതിന് കെ.എസ്.ആർ.ടി.സിയുടെ ചരിത്രവും ജാതകവും നോക്കേണ്ടതുണ്ടോ. സഹകരണ ബാങ്ക് കൊടുക്കുന്ന വായ്പക്ക് മുതലും പലിശയും കൃത്യമായി തിരിച്ചടക്കുന്നുണ്ടോ എന്ന് നോക്കിയാൽ പോരേ... ആ നിലയിൽ തന്നെയാണ് ഇടപാട്’.
കുടിശ്ശികയും ആറുമാസത്തെ പെൻഷനുമടക്കം 584 കോടിയാണ് സഹകരണ കൺസോർട്യം വായ്പയായി നൽകുന്നത്. ഇതാകെട്ട 10 ശതമാനം പലിശക്കും. ദേശസാത്കൃത ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് 3500 കോടിയുടെ ദീർഘകാല വായ്പക്ക് തന്നെ എട്ടു ശതമാനമാണ് പലിശ. കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ കണ്ണീരൊപ്പാനാണ് സഹകരണ ഇടപെടൽ എന്ന വാദം ഇവിടെ പൊളിയുന്നു. 584 കോടിയുടെ വായ്പക്ക് ആറുമാസത്തെ പലിശയായി 21.7 കോടിയാണ് സഹകരണ സ്ഥാപനങ്ങൾക്ക് ലഭിക്കുക. പെൻഷന് ആവശ്യമായ തുക കെ.എസ്.ആർ.ടി.സിക്ക് നൽകിയാൽ വിതരണം സുഗമമായി നടക്കും. എന്നാൽ, സഹകരണ കൺസോർട്യം കരാർ പ്രകാരം എല്ലാ പെൻഷൻകാരും സമീപത്തെ സഹകരണ ബാങ്കുകളിൽ പുതിയ അക്കൗണ്ട് തുറക്കണം. പ്രാഥമിക സംഘങ്ങളിൽ അക്കൗണ്ട് തുറക്കുന്നതിന് ചുരുങ്ങിയത് 100 രൂപയെങ്കിലും വേണം.
അതായത് ആകെയുള്ള 39045 പെൻഷൻകാർ അക്കൗണ്ട് തുടങ്ങുേമ്പാൾ 39.04 ലക്ഷം രൂപ (3,904,500 ) സഹകരണ ബാങ്കുകൾക്ക് ലഭിക്കും. ഒപ്പം 39045 അക്കൗണ്ടുകളും. ഫലത്തിൽ പെൻഷൻകാരുടെയും കെ.എസ്.ആർ.ടി.സിയുടെയും നിസ്സഹായാവസ്ഥ മുതലാക്കുകയാണ് സഹകരണ ബാങ്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.