കെ.എസ്.ആര്.ടി.സി: ഇന്നലെയും പെൻഷൻ വിതരണം നടന്നില്ല
text_fieldsതിരുവനന്തപുരം: സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണം ബുധനാഴ്ചയും നടന്നില്ല. സഹകരണ സ്ഥാപനങ്ങളിൽ അക്കൗണ്ട് തുടങ്ങിയ പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ സംസ്ഥാന സഹകരണ ബാങ്കിന് കൈമാറാനുള്ള നടപടിക്രമങ്ങൾ വൈകിയതാണ് പെൻഷൻ വിതരണം ആരംഭിക്കാനാവാത്തതിന് കാരണം.
ഇതോടെ ഉദ്ഘാടനചടങ്ങിൽ നേരിട്ട് പെൻഷൻ കൈമാറിയ 25 പേരൊഴികെ ശേഷിക്കുന്നവർ അക്കൗണ്ടിൽ പണമെത്തുന്നതും കാത്തിരിക്കുകയാണ്. പെൻഷൻ നൽകാനുള്ളവരുടെ ആദ്യപട്ടിക ബുധനാഴ്ച വൈകീേട്ടാടെ സംസ്ഥാന സഹകരണ ബാങ്കിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഉള്‍പ്പെടെ ഏഴുജില്ലകളുടെ പട്ടികയാണ് വൈകീേട്ടാടെ കൈമാറിയത്.
പെന്‍ഷന്‍കാരുടെ അടിസ്ഥാനവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച കമ്പ്യൂട്ടര്‍ സംവിധാനത്തിലാണ് പുതിയ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ചേർക്കുന്നത്. കണ്സോർട്ടിയത്തിെൻറ ലീഡ് ബാങ്കായ സംസ്ഥാന സഹകരണ ബാങ്ക് ഈ പട്ടിക വിവിധ സംഘങ്ങള്‍ക്ക് കൈമാറും. ഇതിന് ശേഷമേ പെന്ഷന് വിതരണം നടക്കുകയുള്ളൂ.
സംഘങ്ങള്‍ക്ക് എ.ടി.എം സൗകര്യമില്ലാത്തതിനാല്‍ പണമെടുക്കാന്‍ പെന്‍ഷന്‍കാര്‍ക്ക് ശാഖകളില്‍ പ്രവര്‍ത്തിസമയത്ത് നേരിട്ട് എത്തേണ്ടിവരും. അക്കൗണ്ട് തുടങ്ങുന്നത് സംബന്ധിച്ച് ആശയക്കുഴപ്പവും ബുദ്ധിമുട്ടും ഇനിയും അവസാനിച്ചിട്ടില്ല.
ശാരീരിക അവശതകളുള്ളവര്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ചില ശാഖകളിൽ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും ജീവനക്കാരുടെ പരിമിതിയും തടസ്സമാകുന്നുണ്ട്. ദിവസം പരമാവധി 150 അക്കൗണ്ടുകളാണ് മിക്ക ശാഖകളിലും തുടങ്ങാന്‍ കഴിയുന്നത്. പല ശാഖകളിലും അക്കൗണ്ട് തുടങ്ങാന്‍ 100 മുതൽ 500 രൂപവരെ ആവശ്യപ്പെടുന്നുണ്ട്.
അക്കൗണ്ട് തുടങ്ങിയവിവരം കെ.എസ്.ആർ.ടി.സി യൂനിറ്റില്‍ അറിയിക്കണമെന്നതിനാൽ മിക്ക യൂനിറ്റുകളിലും പെന്‍ഷന്‍കാരുടെ തിരക്കുണ്ട്. പെന്ഷന് വിതരണ നടപടികള്‍ക്കായി പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കിടപ്പിലായവര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും അക്കൗണ്ട് തുടങ്ങാന്‍ പരസഹായം വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.