കെ.എസ്.ആർ.ടി.സി : സഹകരണ പെൻഷൻ വിതരണം ആറ് മാസം കൂടി തുടർന്നേക്കും
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സഹകരണ കൺസോർട്യം വഴിയുള്ള പെൻഷൻ വിതരണം ആറ് മാസം കൂടി തുടർന്നേക്കും. നിലവിലെ കൺസോർട്യം പെൻഷൻ സംവിധാനത്തിെൻറ കാലാവധി ജൂലൈയിൽ അവസാനിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് സർക്കാറിന് കെത്തഴുതിയിരുന്നു. പെൻഷൻകാരുടെ ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തി ഗതാഗതസെക്രട്ടറി ഇൗ കത്ത് കഴിഞ്ഞയാഴ്ച കൈമാറുകയും ചെയ്തിരുന്നു. സഹകരണ പെൻഷൻ തുടരണമെന്ന് തന്നെയാണ് നയപരമായ തീരുമാനമെന്നും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കരാർ ഒപ്പിടൽ അടക്കമുള്ള കാര്യങ്ങളിൽ ഇനി തീരുമാനമാകാനുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സഹകരണസ്ഥാപനങ്ങളുടെ കടം ആര് വീട്ടുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതക്കുറവുണ്ട്. സർക്കാർ പണം നൽകണമെന്നതാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. എന്നാൽ, പെൻഷൻ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് െഎസക് പലവട്ടം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും സർക്കാർ ഇടപെടുമെന്ന ഉറപ്പ് ലഭിച്ചതിനാൽ വലിയ ആത്മവിശ്വാസത്തിലാണ് മാനേജ്മെൻറ്. പെൻഷൻ വിഷയത്തിൽ സർക്കാർ സഹായിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ െജ. തച്ചങ്കരി ’ മാധ്യമ’േത്താട് പറഞ്ഞു. സർക്കാറിലെ ഉത്തരവാദപ്പെട്ട തലങ്ങളിൽ താനിക്കാര്യം ചർച്ച ചെയ്്തിരുന്നു. പെൻഷൻ വിഷയം മാനേജ്മെൻറിന് ബുദ്ധിമുട്ടായി വരില്ല എന്ന സേന്ദശമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ പെൻഷൻ തുടരുന്നതുമായി ബന്ധപ്പെട്ട ഫയൽ ഇപ്പോൾ ധനകാര്യ സെക്രട്ടറിയുടെ പരിഗണനയിലാണ്. ദീർഘകാലത്തെ അനിശ്ചിതാവസ്ഥക്കുശേഷം കൃത്യമായി കിട്ടിത്തുടങ്ങിയ പെൻഷൻ വീണ്ടും അവതാളത്തിലാകുമെന്നത് 39000 ഒാളം പെൻഷൻകാരെയും ആശങ്കയിലാഴ്ത്തിയിരുന്നു.
എന്നാൽ, പുതിയ സൂചനകൾ ഇവർക്കും ആശ്വാസമേകുകയാണ്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയും ഫെബ്രുവരി മുതൽ ജൂലൈ വരെ ആറ് മാസത്തേക്കുള്ള പെൻഷനുമാണ് സഹകരണ കൺസോർട്യം വഴി വിതരണം ചെയ്തത്. ഇത്തവണത്തെ ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് പ്രഖ്യാപിച്ച 1000 കോടി രൂപയിൽനിന്നാണ് പെൻഷൻ ഇനത്തിൽ സഹകരണ കൺസോർട്യത്തിനുള്ള കടം വീട്ടുന്നത്. 584 കോടിയുടെ വായ്പയും ആറ് മാസത്തേക്കുള്ള പലിശയായ (പത്ത് ശതമാനം) 21.7 കോടിയും ചേർത്ത് 605.70 കോടി രൂപയാണ് സഹകരണവകുപ്പിന് തിരിച്ചടക്കേണ്ടത്. ഇൗ കരാറിെൻറ കാലാവധിയാണ് ജൂലൈയിൽ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.