കെ.എസ്.ആർ.ടി.സി പെൻഷൻ: സഹകരണ ബാങ്കുകൾക്ക് കുടിശ്ശിക 200 കോടി
text_fieldsപാലക്കാട്: കെ.എസ്.ആർ.ടി.സി പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകൾക്ക് ലഭിക്കാനുള്ളത് 200 കോടി രൂപ. ബാങ്കുകൾക്ക് വൻതുക കുടിശ്ശിക ആയതോടെ പെൻഷൻ വിതരണം സഹകരണ ബാങ്കുകൾ നിർത്തി. ധനവകുപ്പ് പണം നൽകാത്തതാണ് പെൻഷൻ വിതരണം അനിശ്ചിതത്വത്തിലാക്കിയത്. കെ.എസ്.ആർ.ടി.സിയിൽ 40,700 പെൻഷൻകാരുണ്ട്. ഇവർക്ക് പെൻഷൻ നൽകാനായി പ്രതിമാസം 63 കോടി രൂപ വേണം.
സഹകരണ ബാങ്കുകളുടെ കൺസോർട്ട്യം രൂപവത്കരിച്ചാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്. ഒാരോ ബാങ്കും അവർക്കാവുന്ന വിഹിതം പെൻഷൻ ഫണ്ടിേലക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന സഹകരണ ബാങ്കാണ് കൺസോർട്ട്യത്തിെൻറ ഏകോപനച്ചുമതല നിർവഹിക്കുന്നത്. പണത്തിന് പത്ത് ശതമാനമാണ് നേരേത്ത ബാങ്കുകൾക്ക് പലിശയായി നിശ്ചയിച്ചിരുന്നത്.
ഇത് കുറക്കണമെന്ന് ധനവകുപ്പ് നിർദേശിച്ചതിനെ തുടർന്ന് പലിശ 8.8 ശതമാനമായി കുറച്ചു. സർക്കാർ ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സിയും ബാങ്ക് കൺസോർട്ട്യവും ഒപ്പുവെച്ച എം.ഒ.യു പ്രകാരം 2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള പെൻഷൻ വിതരണം പ്രാഥമിക സഹകരണ ബാങ്കുകളുടെ ചുമതലയാണ്.പെൻഷൻ നൽകാനുള്ള പണം കെ.എസ്.ആർ.ടി.സിക്ക് വായ്പയായാണ് ബാങ്കുകൾ നൽകുന്നത്. എന്നാൽ, കരാർ പ്രകാരം തിരിച്ചുനൽകേണ്ട പണം സർക്കാർ യഥാസമയം നൽകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ധനവകുപ്പ് ഫണ്ട് നൽകാത്തതാണ് പ്രശ്നെമന്ന് ഗതാഗത വകുപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.