കോളടിച്ച് ആനവണ്ടി; 34 ലക്ഷം വാരി
text_fieldsപത്തനംതിട്ട: ശബരിമല തീർഥാടകരെ പമ്പയിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി നിലക്കലിൽനി ന്ന് നടത്തുന്ന ചെയിൻ സർവിസിന് വൃശ്ചികം ഒന്നിനു മാത്രം ലഭിച്ച വരുമാനം 34 ലക്ഷം രൂപ. പ് രശ്നങ്ങൾ ഒഴിഞ്ഞ ശബരിമലയിൽ നടവരവിനൊപ്പം കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിലും വലിയ വർധന ഉണ്ടാകുമെന്നാണ് സൂചന.
നിലക്കല്‍-പമ്പ ചെയിന്‍ സര്‍വിസിന് 100 ബസുകളുണ്ട്. എ.സി ബസിൽ ടിക്കറ്റ് നിരക്ക് 75 രൂപയും നോണ്‍ എ.സിക്ക് 40 രൂപയുമാണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് നിലക്കലില്വരെ മാത്രമേ പ്രവേശനമുള്ളൂ. നിലക്കലില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനുശേഷം തീര്‍ഥാടകര്‍ കെ.എസ്.ആർ.ടി.സി ചെയിന്‍ സര്‍വിസാണ് ഉപയോഗിക്കുക.
ഇത്തവണ ചെയിൻ സർവിസിന് ഓൺലൈൻ ബുക്കിങ് സൗകര്യമില്ല. തുടക്കത്തിൽ ടിക്കറ്റ് കൗണ്ടറിൽനിന്ന് നൽകിയാണ് യാത്രക്കാരെ കയറ്റിയിരുന്നത്. ഇതിനായി ഏറെ നേരം ബസ് പിടിച്ചിടേണ്ടി വരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് കണ്ടക്ടർമാരെ നിയോഗിച്ച് ബസുകളിൽ തന്നെ ടിക്കറ്റ് നൽകുകയാണ്.
പ്രതിസന്ധി േനരിടുന്ന കെ.എസ്.ആർ.ടി.സിക്ക് പിടിച്ചുനിൽക്കാൻ ശബരിമല സർവിസ് പരമാവധി പ്രയോജനപ്പെടുത്തുന്നു. പ്രശ്നങ്ങൾ ഒഴിഞ്ഞിട്ടും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടാത്തതിനു പിന്നിൽ ഇതാണ് കാരണമെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തിൽ ഹൈകോടതി സർക്കാറിെൻറ നിലപാട് ചോദിച്ചിട്ടുണ്ട്.
അതിനിടെ, പമ്പക്ക് ഏറ്റവും കൂടുതൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്ന ചെങ്ങന്നൂരിൽനിന്നും പത്തനംതിട്ടയിൽനിന്നുമുള്ള ബസുകളെ പല വിഭാഗങ്ങളാക്കി തിരിച്ച് യാത്രക്കാരോട് വ്യത്യസ്ത ചാർജ് ഈടാക്കുന്നതായി പരാതിയുണ്ട്. പത്തനംതിട്ടയിൽനിന്ന് പമ്പക്ക് 73 രൂപയാണ് നിരക്ക്. എന്നാൽ എക്സ്പ്രസ് ബസ് എന്ന പേരിൽ ചില ബസുകളിൽ 130 രൂപവരെ വാങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.