കെ.എസ്.ആര്‍.ടി.സി: വരുമാനം കൂട്ടാന്‍ ധനവകുപ്പിന്‍െറ ഇടപെടല്‍
text_fieldsതിരുവനന്തപുരം: നിലവിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയും കാര്യക്ഷമമാക്കിയും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള രൂപരേഖയുമായി ധനവകുപ്പ്. കെ.എസ്.ആര്‍.ടി.സിയുടെ സമഗ്ര പുന$സംഘടനക്കായി പഠനം നടത്തുന്ന സുശീല്‍ ഖന്നയുമായി കൂടിക്കാഴ്ചക്ക് നടത്തിയ ശേഷം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച ശിപാര്‍ശകളുള്ളത്. ബസ് സര്‍വിസ്, ഇന്ധന ഉപയോഗം, റൂട്ട് ക്രമീകരണം തുടങ്ങി അഞ്ചിലധികം മേഖലകളിലെ വരുമാന സാധ്യതകള്‍ കണക്ക് സഹിതം ചൂണ്ടിക്കാട്ടിയാണ് ശിപാര്‍ശകള്‍ തയാറാക്കിയിരിക്കുന്നത്. സുശീല്‍ ഖന്ന സമാഹരിച്ച കണക്കുകളുടെഅടിസ്ഥാനത്തിലാണ് ധനവകുപ്പിന്‍െറ വിശകലനം.
ആകെ ബസുകളില്‍ 81ശതമാനമാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇത് 95 ശതമാനമാക്കണമെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇതോടെ 6598 ബസുകള്‍ നിരത്തിലത്തെും. നിലവില്‍ 5566 ബസുകളാണ് സര്‍വിസ് നടത്തുന്നത്. ബസ് ഒന്നിന് ശരാശരി 10,000 രൂപ കലക്ഷന്‍ ലഭിച്ചാല്‍തന്നെ പ്രതിവര്‍ഷം 361 കോടിയുടെ വരുമാന വര്‍ധന ഇതിലൂടെയുണ്ടാകും.
ശരാശരി 260 കിലോമീറ്ററാണ് ഒരു ബസ് പ്രതിദിനം സര്‍വിസ് നടത്തുന്നത്. ഇത് 360 ആക്കണമെന്നതാണ് മറ്റൊരു ശിപാര്‍ശ. ഇതുവഴി വര്‍ഷത്തില്‍ 536 കോടിയുടെ രൂപയുടെ അധികവരുമാനം നേടാനാകും. ഇന്ധനക്ഷമത ഉയര്‍ത്തലാണ് മറ്റൊന്ന്. നിലവില്‍ ലിറ്ററില്‍ 4.2 കിലോമീറ്റാണ് ഇന്ധനക്ഷമത. ഇത് 4.3 ആയി ഉയര്‍ത്താനായാല്‍ പ്രതിദിനം 10,976 ലിറ്റര്‍ ഇന്ധനം ലാഭിക്കാനാകും. ഇതുവഴി പ്രതിദിനം 6.79 ലക്ഷവും വര്‍ഷം 24.78 കോടിയും രൂപ ലാഭിക്കാനാകും. ഇന്ധനക്ഷമത അഞ്ച് കിലോമീറ്ററായി വര്‍ധിപ്പിച്ചാല്‍ പ്രതിവര്‍ഷം 198 കോടി രൂപയുടെ ചെലവ് കുറയ്ക്കാം.
ബസുകളില്‍ സ്ഥിരമായി ഒരേ ഡ്രൈവര്‍-കണ്ടക്ടര്‍മാരെ നിയോഗിച്ചും കൃത്യമായി പരിശീലനം നല്‍കിയും ആകര്‍ഷകമായ ഇന്‍സെന്‍റിവുകള്‍ അനുവദിച്ചുമെല്ലാം ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയും. ഒരു കിലോമീറ്റര്‍ സര്‍വിസ് നടത്താന്‍ 41.01രൂപ ചെലവാകുമ്പോള്‍ വരുമാനം 30 രൂപ മാത്രമാണ്.10.56 രൂപയാണ് കിലോമീറ്ററിലെ നഷ്ടം. ആന്ധ്രപ്രദേശില്‍ 3.21 രൂപയും കര്‍ണാടകയില്‍ 76 പൈസയും തമിഴ്നാട്ടില്‍ 4.46 രൂപയും മാത്രം കിലോമീറ്ററില്‍ നഷ്ടം കണക്കാക്കുമ്പോഴാണിത്.
കിലോമീറ്റര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വരവ്-ചെലവുകളില്‍ അന്തരം പരമാവധി കുറക്കണമെന്നതും നിര്‍ദേശങ്ങളില്‍ പെടുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയില്‍ ഉയോഗിക്കാതെ കിടിക്കുന്ന 9.1 ലക്ഷം ചതുരശ്ര അടി പൊതു കെട്ടിടങ്ങളുണ്ട്. ഇവയുടെ വിപണി മൂല്യം 915 കോടി രൂപയാണ്. ഇവ പ്രയോജനപ്പെടുത്താനും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.