Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആവശ്യപ്പെടുന്ന...

ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രി നിർത്താനാകില്ലെന്ന് കെ.എസ്.ആർ.ടി.സി

text_fields
bookmark_border
ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രി നിർത്താനാകില്ലെന്ന് കെ.എസ്.ആർ.ടി.സി
cancel

പാ​ല​ക്കാ​ട്: രാ​ത്രി എ​ട്ടു മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ സ്ത്രീ​ക​ളും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ബ​സ് നി​ർ​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ദീ​ർ​ഘ​ദൂ​ര മ​ൾ​ട്ടി ആ​ക്സി​ൽ എ.​സി സൂ​പ്പ​ർ ഡീ​ല​ക്സ്, സൂ​പ്പ​ർ എ​ക്സ്പ്ര​സ് ബ​സു​ക​ളി​ൽ ഈ ​നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. ഇ​ങ്ങ​നെ നി​ർ​ത്തു​ന്ന​ത് ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് അ​സൗ​ക​ര്യ​മാ​ണെ​ന്നും നി​ര​വ​ധി പ​രാ​തി​ക​ൾ വ​ന്ന​താ​ണെ​ന്നും തു​ട​ർ​ന്നും ഇ​ത്ത​രം സ​ർ​വി​സു​ക​ൾ നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ല​ല്ലാ​തെ നി​ർ​ത്തി​ല്ലെ​ന്നും ക​മീ​ഷ​നെ അ​റി​യി​ച്ചു.

പാ​ല​ക്കാ​ട്-​വാ​ള​യാ​ർ റൂ​ട്ടി​ൽ പ​തി​നാ​ലാം​ക​ല്ലി​ൽ ബ​സു​ക​ൾ നി​ർ​ത്താ​റി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

വാ​ള​യാ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഓ​ർ​ഡി​ന​റി ബ​സ് സ​ർ​വി​സി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കെ.​എ​സ്.​ആ​ർ.​ടി.​സി പാ​ല​ക്കാ​ട് ജി​ല്ല ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC
News Summary - KSRTC says it is not possible to stop overnight at the requested place
Next Story