ആനവണ്ടിയിൽ പോയാൽ വല്ലാത്ത എക്സ്പീരിയൻസാകും...
text_fieldsകോഴിക്കോട്: മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര, അത് വല്ലാത്തൊരു ഫീലാണ്.... യാത്ര ആനവണ്ടിയിലായാലോ, ലെവലൊന്ന് വേറെയാകും. സമൂഹമാധ്യമങ്ങളിൽ ട്രന്റായ മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു ട്രിപ്പ് സാധാരണക്കാർക്കും അനുഭവവേദ്യമാക്കാൻ തയാറെടുക്കുകയാണ് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം വിങ്.
ഇതിനുള്ള ശിപാർശ ടൂറിസം കോഓഡിറ്റിങ് വിഭാഗം എം.ഡിക്ക് സമർപ്പിച്ചിട്ടുണ്ട്. ഊട്ടിയിലേക്ക് ട്രിപ് ഒരുക്കണമെങ്കിൽ തമിഴ്നാട് ടൂറിസം വകുപ്പിന്റെ അനുമതി ലഭിക്കണം. ഇതിനായി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആദ്യ ചർച്ച പൂർത്തിയായിക്കഴിഞ്ഞു. കെ.എസ്.ആർ.ടി.സി എം.ഡിയുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.
തമിഴ്നാട് ടൂറിസം വകുപ്പിൽനിന്ന് പച്ചക്കൊടി ലഭിച്ചാൽ അടുത്തമാസം പകുതിയോടെ കോഴിക്കോടുനിന്ന് നിങ്ങൾക്കും മസിനഗുഡി വഴി ഊട്ടിയിലേക്ക് പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം. മധ്യവേനൽ അവധിക്കാലത്ത് കേരളത്തിൽനിന്ന് ഊട്ടിയിലേക്ക് യാത്ര ചെയ്യുന്നവർ വളരെ കൂടുതലാണ്.
അത് കൊണ്ടുതന്നെ പദ്ധതി തുടങ്ങിയാൽ വൻ വിജയമാകുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ പ്രതീക്ഷ. ഊട്ടിയിലേക്ക് ട്രിപ്പിന് അനുമതി ലഭിച്ചാൽ കെ.എസ്.ആർ.ടി.സിയുടെ, സംസ്ഥാനത്തിന് പുറത്തേക്കുള്ള ആദ്യ വിനോദയാത്ര ട്രിപ്പായിരിക്കും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.