Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവീസുകൾ നാളെ പുനഃരാരംഭിക്കും; സ്വകാര്യ ബസുകൾ ഓട്ടം നിർത്തരുത് -ഗതാഗത മന്ത്രി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവീസുകൾ നാളെ പുനഃരാരംഭിക്കും; സ്വകാര്യ ബസുകൾ ഓട്ടം നിർത്തരുത് -ഗതാഗത മന്ത്രി
cancel

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ദീർഘദൂര ബസ്​ സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുമെന്ന്​ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കണ്ടൈൻമ​​​െൻറ്​ സോണുകളിൽ നിന്ന്​ സർവീസുണ്ടാവില്ല. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാവും സർവീസ്​ തുടങ്ങുക. ആദ്യഘട്ടത്തിൽ 206 സർവീസുകളാണ്​ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന്​ സർവീസുണ്ടാവില്ല. പകരം തിരുവനന്തപുരം ആനയറയിൽ താൽക്കാലിക സംവിധാനം എർപ്പെടുത്തും. ​സർവീസ്​ നിർത്താനുള്ള തീരുമാനം സ്വകാര്യ ബസുടമകൾ പുനഃപരിശോധിക്കുമെന്ന്​ കരുതുന്നു. നികുതി അടക്കാനുള്ള സാവകാശം സ്വകാര്യ ബസുടമകൾക്ക്​ നൽകിയിട്ടുണ്ട്​. വേണമെങ്കിൽ ഗഡുക്കളായി നികുതി അടക്കാനുള്ള സൗകര്യവും നൽകാം. സ്വകാര്യ ബസുകൾ സർവീസ്​ നിർത്തിയാൽ ജനങ്ങൾ പൊതുഗതാഗത സംവിധാനത്തിൽ നിന്നും അകലുമെന്നും ഗതാഗത മന്ത്രി വ്യക്​തമാക്കി. 

ലോക്​ഡൗൺ ഇളവുകളെ തുടർന്ന്​ ര​ാത്രികാല കർഫ്യു പിൻവലിച്ചിട്ടുണ്ട്​. സർക്കാറി​​​​െൻറ നിർദേശം ലഭിച്ചാലുടൻ കെ.എസ്​.ആർ.ടി.സി രാത്രികാല ബസ്​ സർവീസ്​ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ 

Latest VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksrtc servicea.k sasindranmalayalam news
News Summary - KSRTC Service ak sasindran-Kerala news
Next Story