ഹർത്താൽ: പൊലീസ് സംരക്ഷണം കിട്ടിയാൽ കെ.എസ്.ആർ.ടി.സി ഒാടും
text_fieldsതിരുവനന്തപുരം: ദലിത് സംഘടനകള്‍ തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ െപാലീസ് സംരക്ഷണം ലഭിച്ചാൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുമെന്ന് എം.ഡി എ. ഹേമചന്ദ്രൻ.
സിവിൽ സർജെൻറ റാങ്കിൽ കുറയാത്ത മെഡിക്കൽ ഒാഫിസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിലല്ലാത്ത ഒരു അവധിയും ജീവനക്കാർക്ക് അനുവദിക്കില്ല. ഹർത്താൽ ദിനത്തിൽ ഒാഫിസർമാർ ഒാഫിസ് വിട്ട് പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഒരു ഒാഫിസർ മുഴുവൻ സമയവും ഒാഫിസിൽ ഉണ്ടായിരിക്കണമെന്നും ഡിപ്പോകൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച കാൻറീൻ കൃത്യമായി പ്രവർത്തിപ്പിക്കാൻ യൂനിറ്റ് അധികാരികൾ നിർദേശം നൽകണം. ഇക്കാര്യത്തിൽ വീഴ്ച വന്നാൽ ലൈസൻസ് റദ്ദാക്കും. ഭാവിയിൽ ലൈസൻസ് അനുവദിക്കുന്നതിന് പരിഗണിക്കാത്തവണ്ണം അത്തരം കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.
ഹാജരായ സ്ഥിരം ജീവനക്കാരുടെയും താൽക്കാലിക ജീവനക്കാരുടെയും എണ്ണം, ഹാജരായ സമയം, അവധിയിൽ പ്രവേശിച്ചിട്ടുള്ളവരുടെ എണ്ണം, ആകെ ഷെഡ്യൂളുകളുടെയും അയച്ച ഷെഡ്യൂളുകളുടെയും വിവരങ്ങൾ തുടങ്ങിയവ എല്ലാ യൂനിറ്റ് മേധാവികളും തിങ്കളാഴ്ച രാവിലെ 11ന് മുമ്പ് കൺട്രോൾ റൂമിൽ അറിയിക്കണം.
ഹർത്താലിനിടെ ബസുകൾേക്കാ വസ്തുവകകൾക്കോ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായാൽ അക്കാര്യവും അറിയിക്കണം. ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ അതത് െപാലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ട് പരിഹാരം കാണണമെന്നും യൂനിറ്റുകൾക്കയച്ച സർക്കുലറിൽ എം.ഡി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.