പുതിയ ബസുകളില്ല; അന്തർ സംസ്ഥാന സർവിസുകൾ തുടങ്ങാനാകാതെ കെ.എസ്.ആർ.ടി.സി
text_fieldsകോട്ടയം: പുതിയ ബസുകളില്ലാത്തതിനാൽ തമിഴ്നാടുമായി ഉണ്ടാക്കിയ അന്തർസംസ്ഥാന ബ സ് സർവിസ് കരാർ പാലിക്കാനാവാതെ കെ.എസ്.ആർ.ടി.സി. കരാർ പ്രകാരം 8835 കിലോമീറ്റർ വീതം സ ർവിസുകൾ ഇരു ആർ.ടി.സികൾക്കും കേരളത്തിേലക്കും തമിഴ്നാട്ടിലേക്കും നടത്താമെന്നി രിക്കെ, ബസുകളില്ലാത്തതിനാൽ പഴയ പെർമിറ്റുകൾ പോലും പുതുക്കാനാവാത്ത അവസ്ഥയിലാ ണ് കെ.എസ്.ആർ.ടി.സി. എന്നാൽ, തമിഴ്നാട് ആർ.ടി.സി മിക്ക റൂട്ടുകളിേലക്കും സൂപ്പർ ഡീലക്സ്, എക്സ്പ്രസ്, ഫാസ്റ്റ് സർവിസുകൾ ആരംഭിച്ചു.
ഏറ്റവും ഒടുവിൽ മൂന്നാറിൽനിന്ന് കന്യാകുമാരിയിലേക്കും കോഴിക്കോട്ടുനിന്ന് എറണാകുളം വഴി കന്യാകുമാരിയിേലക്കുമാണ് തമിഴ്നാട് സർവിസ് തുടങ്ങിയത്. ഇവ ലാഭകരമാണെന്നാണ് റിപ്പോർട്ട്. മികച്ച വരുമാനമുള്ള എല്ലാ പെർമിറ്റുകളും ഇതിനകം തമിഴ്നാട് ഏറ്റെടുത്തെന്ന് മാത്രമല്ല, നിലവിൽ കേരളത്തിേലക്കുള്ള മധുര-തൂത്തുക്കുടി-ചെെന്നെ സർവിസുകൾക്ക് പുതിയ ബസുകളിറക്കി പെർമിറ്റ് പുതുക്കുകയും ചെയ്തു. കേരളത്തിന് അനുവദിച്ച ചെന്നൈ, മധുര, പഴനി, ഊട്ടി, വേളാങ്കണ്ണി സർവിസുകൾ ഇപ്പോഴും ജലരേഖയായി അവശേഷിക്കുന്നു.
കോട്ടയം-പഴനി, എറണാകുളം-ഉൗട്ടി സർവിസുകൾക്ക് സമയം വരെ തയാറാക്കിയെങ്കിലും പുതിയ ബസുകളില്ലാത്തതിനാൽ പെർമിറ്റുകൾ നഷ്ടപ്പെടുന്ന അവസ്ഥയാണ്. തമിഴ്നാട്ടിലേക്ക് അനുവദിച്ച പെർമിറ്റുകളിൽ നിലമ്പൂർ-ഗൂഡല്ലൂർ സെക്ടറിൽ നാല് ബസുകൾ ആരംഭിച്ചതു മാത്രമാണ് ഇതിനൊരപവാദം. അത് പഴയ ബസുകൾ ഉപയോഗിച്ചാണ്. നിലവിൽ തിരുവനന്തപുരം-കന്യാകുമാരി സെക്ടറിലുള്ള സർവിസുകൾക്കും പെർമിറ്റ് പുതുക്കാൻ പുതിയ ബസുകളില്ലാത്ത സാഹചര്യമാണ്.
പെർമിറ്റ് നഷ്ടപ്പെടുമെന്നത് ഉന്നതതലത്തിൽ ചർച്ച നടത്തിയെങ്കിലും ബസുകളില്ലാതെ എന്തുചെയ്യുമെന്ന മറുചോദ്യമാണ് ഉയരുന്നത്. കേരളത്തിൽനിന്നുള്ള കർണാടക സർവിസുകളും പ്രതിസന്ധിയിലാണ്. നിലവിലെ പല ബസുകളും കാലാവധി കഴിഞ്ഞവയാണ്. ഇടതുസർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ നിരത്തിലിറക്കിയത് പുതിയ 100 ബസുകളാണ്. പ്രതിവർഷം 1000 ബസുകളെന്നായിരുന്നു ബജറ്റ് പ്രഖ്യാപനമെങ്കിലും 1300ലധികം ബസുകൾ നിരത്തിൽനിന്ന് മാറ്റേണ്ടതായിട്ടുപോലും അതിനു കഴിയാത്ത ഗുരുതര സാഹചര്യത്തിലാണ് കോർപറേഷൻ. ശബരിമല സീസണിൽ ഇക്കുറിയും പഴയ ബസുകൾ പെയിൻറടിച്ച് ഓടിക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.