കെ.എസ്.ആര്‍.ടി.സി 60 ശതമാനം സര്‍വിസുകളുടെയും വരുമാനം പതിനായിരത്തില്‍ താഴെ
text_fieldsകോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാനത്തെ 60 ശതമാനത്തോളം സര്‍വിസുകളുടെയും വരുമാനം പതിനായിരത്തില്‍ താഴെ. രണ്ടു മാസത്തിനകം മെച്ചപ്പെട്ടില്ളെങ്കില്‍ ഇവ നിര്‍ത്താന്‍ കോര്‍പറേഷന്‍ നീക്കം. കോര്‍പറേഷന്‍ പുനരുജ്ജീവനത്തിന്‍െറ ഭാഗമായി പുതിയ എം.ഡി രാജമാണിക്യത്തിന്‍െറ നിര്‍ദേശത്തെുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. സംസ്ഥാനത്തെ 5250 സര്‍വിസുകളില്‍ 3167 എണ്ണം പതിനായിരത്തില്‍ താഴെ വരുമാനമുള്ളവയാണ്. 1149 ജനുറം സര്‍വിസുകള്‍ പതിനായിരത്തില്‍ ഏറെ വരുമാനമുള്ളവയാണെങ്കിലും ഡീസല്‍ ചെലവ് കൂടുതലാണ്.
ജനുവരി അഞ്ചിനകം മുഴുവന്‍ ഡിപ്പോകളില്‍നിന്നുമുള്ള വിശദവിവരങ്ങള്‍ നല്‍കാനാണ് കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യം നിര്‍ദേശം നല്‍കിയത്. വരുമാനം കുറഞ്ഞ സര്‍വിസുകള്‍ റൂട്ടോ സമയമോ മാറ്റി പരിഷ്കരിക്കണമെന്നാണ് നിര്‍ദേശം. രക്ഷപ്പെടാത്ത സര്‍വിസുകളാണ് നിര്‍ത്തുക. ഭാവിയില്‍ സൂപ്പര്‍ ഫാസ്റ്റിന് മുകളിലോട്ടുള്ള സര്‍വിസുകള്‍ക്കാണ് പ്രാമുഖ്യം നല്‍കുക. മലബാര്‍ മേഖലയില്‍ 767 സര്‍വിസുകളില്‍ 436നും പതിനായിരത്തില്‍ താഴെയാണ് വരുമാനം; 56.8 ശതമാനം. ഡിപ്പോ, സര്‍വിസ്, വരുമാനം കുറഞ്ഞ സര്‍വിസുകള്‍ ക്രമത്തില്‍: കല്‍പ്പറ്റ 67 (37), സുല്‍ത്താന്‍ ബത്തേരി 93 (46), മാനന്തവാടി 95 (32), കോഴിക്കോട് 73 (19), താമരശ്ശേരി 69 (44), തിരുവമ്പാടി 30 (22), തൊട്ടില്‍പാലം 47 (37), വടകര 31 (18), കണ്ണൂര്‍ 120 (83), പയ്യന്നൂര്‍ 81 (53). ശമ്പളം പോലും നല്‍കാന്‍ കഴിയാതെ കോര്‍പറേഷന്‍ പ്രതിസന്ധിയിലായിരിക്കെയാണ് പുനരുജ്ജീവനത്തിനുള്ള നടപടി. പ്രതിമാസം 71.5 കോടിയാണ് കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളത്തിന് വേണ്ടത്.
പെന്‍ഷന് 57.5 കോടിയും ഡീസലിന് 75 കോടിയും വേണം. എന്നാല്‍, പ്രതിമാസ വരുമാനം 150 കോടിയോളം മാത്രവും. ദീര്‍ഘദൂര സര്‍വിസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനം, അപകടം വരുത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ തുടങ്ങിയ നടപടികളും പുനരുജ്ജീവനത്തിന് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. അതേസമയം, റദ്ദാക്കപ്പെടുന്നവ ഏറെയും ഓര്‍ഡിനറി സര്‍വിസുകള്‍ ആവുന്നതിനാല്‍ ഇത് ഗ്രാമീണമേഖലയെ ബാധിക്കും. റദ്ദാക്കുന്ന സര്‍വിസുകളിലെ ജീവനക്കാരുടെ പുനര്‍നിയമനവും പുതിയ നിയമനങ്ങളും അനിശ്ചിതത്വത്തിലാവും. എന്നാല്‍, നഷ്ടത്തിലുള്ള സര്‍വിസുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാര തുക നല്‍കണമെന്നാണ് കോര്‍പറേഷന്‍െറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.