കെ.എസ്.ആര്‍.ടി.സി പുനക്രമീകരിക്കുന്നത് 3000ത്തോളം സര്‍വിസുകള്‍
text_fieldsകൊല്ലം: നഷ്ടം കുറക്കുന്നതിന്‍െറ ഭാഗമായി സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി പുന$ക്രമീകരിക്കുന്നത് 3000ത്തോളം ഓര്‍ഡിനറി സര്‍വിസുകള്‍. യാത്രാക്ളേശമുണ്ടാകാത്തവിധം നിലവിലുള്ള ഭൂരിഭാഗം ഓര്‍ഡിനറി സര്‍വിസുകളുടെയും റൂട്ടുകളില്‍ മാറ്റംവരുത്തും. ലാഭകരമല്ലാത്ത റൂട്ടുകള്‍ പുന$ക്രമീകരിക്കുന്നതിന് കഴിഞ്ഞയാഴ്ച മാനേജ്മെന്‍റ് തീരുമാനമെടുത്തതിന്‍െറ തുടര്‍ച്ചയായി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഡിപ്പോതലങ്ങളില്‍ ആരംഭിച്ചു. 10,000 രൂപ പ്രതിദിന വരുമാനം ലഭിക്കാത്ത സര്‍വിസുകള്‍ പുന$ക്രമീകരിക്കുമെന്നാണ് എം.ഡി എം.ജി. രാജമാണിക്യം നേരത്തേ അറിയിച്ചത്. ഈ നിര്‍ദേശപ്രകാരം ഏതൊക്കെ സര്‍വിസുകള്‍ റൂട്ടുമാറ്റം വരുത്തിയാല്‍ ലാഭകരമാവുമെന്ന പഠനത്തിലാണ് ഡിപ്പോ തലങ്ങളിലെ ഉദ്യോഗസ്ഥര്‍. ഗ്രാമീണമേഖലയിലടക്കം മിക്ക ഓര്‍ഡിനറി സര്‍വിസുകളിലും 8000 രൂപയില്‍ താഴെയാണ് പ്രതിദിന വരുമാനം. റൂട്ട് മാറ്റം വഴി ഇത് 10,000ത്തിന് മുകളിലത്തെിക്കുക ശ്രമകരമാണെങ്കിലും സാധ്യമായ എല്ലാ മാര്‍ഗങ്ങളും കൈക്കൊള്ളാനാണ് ചീഫ് ഓഫിസില്‍നിന്ന് ഡിപ്പോതലത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദേശം. ഓര്‍ഡിനറി സര്‍വിസുകളുടെ പ്രതിദിന വരുമാനം 10000ത്തിന് മുകളിലേക്ക് എത്തിക്കാനായാല്‍ സംസ്ഥാനതലത്തിലാകെ ദിവസവും രണ്ടുകോടിയുടെയെങ്കിലും അധിക വരുമാനം നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ സര്‍വിസ് നടത്തുന്ന റൂട്ടില്‍ യാത്രക്കാരുടെ തിരക്കുള്ള സമയത്ത് ബസ് ഓടിക്കുകയും തിരക്ക് കുറവുള്ള ട്രിപ്പുകള്‍ മറ്റ് റൂട്ടുകളിലേക്ക് മാറ്റി ഷെഡ്യൂള്‍ തയാറാക്കുകയുമാണ് മിക്ക ഡിപ്പോകളിലും സര്‍വിസ് പുന$ക്രമീകരിക്കുന്നതിന്‍െറ ഭാഗമായി ചെയ്യുന്നത്. ഇങ്ങനെ പരിഷ്കരിക്കുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കുറക്കാനാവും. നവംബര്‍ 15ന് മുമ്പ് പുന$ക്രമീകരണം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കെ.എസ്.ആര്‍.ടി.സി ഓപറേഷന്‍സ് വിഭാഗം ലക്ഷ്യമിടുന്നത്. ഓര്‍ഡിനറി സര്‍വിസുകള്‍ നഷ്ടത്തില്‍നിന്ന് കരകയറ്റുന്നതിന്‍െറ തുടര്‍ച്ചയായി അടുത്തഘട്ടത്തില്‍ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ സമയക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തി ഇവയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ക്ളാസുകളിലെ സര്‍വിസുകളെല്ലാം നിലവില്‍ ലാഭത്തിലാണ്.
അതേസമയം സ്ഥാപനം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്മെന്‍റ് നീക്കങ്ങളോട് അനുകൂല സമീപനമാണ് ട്രേഡ് യൂനിയനുകള്‍ക്കുമുള്ളത്. ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുന്ന നിലവിലെ സാമ്പത്തിക സ്ഥിതി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പുതുതായി ചുമതലയേറ്റ എം.ഡിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.