കെ.എസ്.ആര്.ടി.സി: ദീര്‍ഘദൂര സർവിസുകള്‍ സ്വകാര്യ മേഖലയിലേക്ക്
text_fieldsകോഴിക്കോട്: പതിറ്റാണ്ടുകളായി ഓടുന്ന കെ.എസ്.ആർ.ടി.സിയുടെ ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പെര്‍മിറ്റ് സ്വകാര്യ ബസുടമകള്‍ക്ക് സ്വന്തമാക്കാന്‍ വഴിയൊരുങ്ങി. ഫാസ്റ്റ് പാസഞ്ചറുകളെ രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന, 80 കിലോമീറ്ററില്‍ താഴെ മാത്രം ദൂരമുള്ള ഷട്ടില്‍ സർവിസുകളാക്കി മാറ്റിയതോടെയാണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് വന്‍നേട്ടം കൈവന്നത്. കെ.എസ്.ആർ.ടി.സി സര്‍വിസുകള്‍ ഏതു കാരണത്താല്‍ റദ്ദാക്കിയാലും സ്വകാര്യ മേഖലക്ക് കൈമാറാന്‍ സംസ്ഥാന ഗതാഗത അതോറിറ്റിക്കും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കും അധികാരമുണ്ടാകുമെന്ന് ഹൈകോടതി 2014ല്‍ വിധിച്ചിരുന്നു (ഡബ്ല്യു.എ/666/2014). റൂട്ട് ദേശസാത്കരണം ഇക്കാര്യത്തിൽ തടസ്സമല്ലെന്നും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനും ജസ്റ്റിസ് കെ. ഹരിലാലും അടങ്ങിയ െബഞ്ചിെൻറ ഉത്തരവിലുണ്ട്.
കെ.എസ്.ആർ.ടി.സിയെ തകര്‍ക്കും എന്ന് ഉറപ്പുണ്ടായിട്ടും വിധിക്കെതിരെ അപ്പീലിന് പോകാൻ മാനേജ്മെേൻറാ തൊഴിലാളി യൂനിയനുകളോ അന്ന് തയാറായില്ല. ഫലത്തില്‍ വിധി നിയമമായി. ഈ സാഹചര്യം മുതലെടുക്കാനാണ് സ്വകാര്യ ബസ് ലോബി ശ്രമിക്കുന്നത്. കെ.എസ്.ആർ.ടി.സി റദ്ദാക്കിയ ഏതാണ്ട് 300ഓളം ദീര്‍ഘദൂര സര്‍വിസുകള്‍ക്കു പകരം താൽക്കാലിക പെര്‍മിറ്റുകള്‍ക്ക് സ്വകാര്യ ബസുടമകള്‍ നടപടി തുടങ്ങിക്കഴിഞ്ഞു.
യാത്രാേക്ലശം ചൂണ്ടിക്കാട്ടി യാത്രക്കാരുടെ സംഘടനകളെക്കൊണ്ട് ഗതാഗത അതോറിറ്റിക്ക് അപേക്ഷ നല്കിപ്പിക്കുകയാണ് ആദ്യപടി. പിന്നെ ഗതാഗത അപ്പലറ്റ് അതോറിറ്റിയില്‍ കേസ് ഫയല്‍ ചെയ്ത് റൂട്ടുകള്‍ സ്വന്തമാക്കും. കെ.എസ്.ആർ.ടി.സി ഡയറക്ടര്‍ ബോര്‍ഡില്‍ മലബാറിനെയും മധ്യകേരളത്തെയും പ്രതിനിധാനംചെയ്യുന്ന ചില അനൗദ്യോഗിക അംഗങ്ങളും ഓപറേഷന്‍സ് ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുമാണ് കള്ളക്കളിക്കു പിന്നിൽ. ഇക്കാര്യം അറിഞ്ഞിട്ടും നിസ്സംഗത പുലര്‍ത്തുകയാണ് ഗതാഗതമന്ത്രിയുടെ ഓഫിസ്. പുതിയ കേന്ദ്ര മോട്ടോര്‍വാഹന നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ കെ.എസ്.ആർ.ടി.സിയുടെ കുത്തക ഇല്ലാതാകാനും ഈ തീരുമാനം ഇടയാക്കും. കുറഞ്ഞ യാത്രക്കൂലി നിര്‍ദേശിക്കുന്ന ഓപറേറ്റര്‍ക്ക് ഒരു റൂട്ടിലെ മുഴുവന്‍ ബസുകളും റൂട്ടടിസ്ഥാനത്തില് അഞ്ചു മുതല്‍ 10 വര്‍ഷം വരെ ലേലംവിളിച്ച് നല്‍കാനാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. ഫലത്തിൽ കെ.എസ്.ആർ.ടി.സിക്ക് പൂട്ടുവീഴുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഫാസ്റ്റുകളുടെ ചെയിൻ സർവിസ്: യാത്രാചെലവേറും; വേഗം കുറയും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവിസുകൾ രണ്ട് ജില്ലകളിൽ പരിമിതമായതോടെ യാത്രാചെലവേറും. നിലവിൽ തിരുവന്തപുരത്തുനിന്ന് എറണാകുളം വരെ ഫാസ്റ്റ് പാസഞ്ചറുകൾ ഒാടുന്നുണ്ട്. പുതിയ ക്രമീകരണത്തോടെ ഇത് നിലച്ചു. ഇതോടെ ഇൗ ദൂരപരിധിയിൽ സഞ്ചരിക്കാൻ രണ്ട് ഫാസ്റ്റ് പാസഞ്ചറുകളെ ആശ്രയിക്കേണ്ടി വരും. അല്ലെങ്കിൽ ഉയർന്ന നിരക്കുള്ള സൂപ്പർഫാസ്റ്റുകളിൽ കയറണം. ഫലത്തിൽ രണ്ട് യാത്രക്കും ചെലവേറും. അതേസമയം, ഇതിലൂടെ നിലവിലെ വരുമാനത്തിൽ കുറവ് വരാതെ പ്രതിദിനം 72,000 കിലോമീറ്റർ സഞ്ചാരദൂരവും 180 ബസുകളും ലാഭിക്കാൻ കഴിയുമെന്നാണ് മാനേജ്മെൻറ് പറയുന്നത്.
ഇതാകെട്ട ഡീസൽ, ഡ്യൂട്ടി ഇനങ്ങളിൽ പ്രതിമാസം അഞ്ച് േകാടിയോളം ചെലവ് കുറക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ദേശീയപാതയിൽ തിരുവനന്തപുരം-കൊല്ലം, കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം എന്നീ റൂട്ടുകൾ പ്രത്യേക ബ്ലോക്കായി നിശ്ചയിച്ചാണ് 10 മിനിറ്റ് ഇടവേളകളിൽ സർവിസ് ക്രമീകരിക്കുന്നത്. ഇൗ റൂട്ടുകളിൽ ഇരുദിശകളിേലക്കുമാണ് സർവിസ്. എം.സി റോഡിൽ തിരുവനന്തപുരം- കൊട്ടാരക്കര, കൊട്ടാരക്കര-കോട്ടയം എന്നീ റൂട്ടുകൾ കേന്ദ്രീകരിച്ചും. യാത്രക്കാർ കൂടുതലുള്ള രാവിലെ 7.30 മുതൽ 10.30 വെരയും വൈകീട്ട് 3.30 മുതൽ രാത്രി ഏഴുവരെയും അഞ്ച് മിനിറ്റ് ഇടവേളകളിലും മറ്റ് സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലുമാണ് ഫാസ്റ്റ് പാസഞ്ചറുകൾ ചെയിൻ സർവിസ് നടത്തുക.
അേതസമയം, ഗ്രാമീണറോഡുകൾ വഴി എ.സിയും എൻ.എച്ചിലുമെത്തി സർവിസ് നടത്തുന്ന ഫാസ്റ്റുകൾ പിൻവലിച്ചതിനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്ന് ഇതുവരെ 20 ഒാളം പരാതികളാണ് ലഭിച്ചത്. ഇവ രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. രണ്ട് ജില്ലകളുടെ പരിമിതമായ ദൂരപരിധിയിൽ ചെയിൻ സർവിസായി ഫാസ്റ്റുകൾ ഒാടിക്കേണ്ടിവരുന്നതോടെ കൂട്ടയോട്ടം ഒഴിവാക്കുന്നതിന് വേഗം കുറച്ചതായും ആക്ഷേപമുണ്ട്. വേഗത്തിൽ എത്തേണ്ടവർ 15 മിനിറ്റ് ഇടവേളകളിൽ ഒാടുന്ന സൂപ്പർ ഫാസ്റ്റിനെ ആശ്രയിക്കേണ്ടി വരും. ഇതിനാകെട്ട ഉയർന്ന ചാർജും നൽകണം. ഞായറാഴ്ച ചെയിൻ സർവിസുകൾ തുടങ്ങിയെങ്കിലും പൂർണമായി പ്രാവർത്തികമായില്ല. ഷെഡ്യൂളുകൾ ഇനിയും തികക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.