കെ.എസ്.ആർ.ടി.സി: പ്രശ്നം സിംഗിൾ ഡ്യൂട്ടി, ശിപാർശ നടപ്പാക്കിയാലും ഡ്യൂട്ടി മാറില്ല
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഡി.എ കുടിശ്ശികയും ശമ്പളകരാർ ചർച്ചയും താൽക് കാലിക ജീവനക്കാരുടെ പുനർനിയമന വിഷയവുമെല്ലാം പണിമുടക്കിന് കാരണമായി സംയുക്ത ട ്രേഡ് യൂനിയൻ സമിതി ഉന്നയിക്കുന്നുെണ്ടങ്കിലും കാതലായ പ്രശ്നം ഒാർഡിനറി സർവിസു കളിലെ സിംഗിൾ ഡ്യൂട്ടിയാണ്. ഡബിൾ ഡ്യൂട്ടി സംവിധാനത്തിൽ ആഴ്ചയിൽ മൂന്നു ദിവസം ജോലി യെടുക്കുകയും ചട്ടപ്രകാരം നാലു ദിവസം അവധിയെടുക്കുകയും ചെയ്യുകയായിരുന്നു.
സിം ഗിൾ ഡ്യൂട്ടിയോടെ ദിവസവും േജാലിക്കെത്തേണ്ട സ്ഥിതിയായി. ഇതാണ് യൂനിയൻകാരുടെ പ് രതിഷേധകാരണം. ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ടിലെ ശിപാർശ നടപ്പാക്കിയാലും ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം വരില്ല. രാവിലെ ആറു മുതൽ ഉച്ചവരെയുള്ള ആദ്യ സ്പെല്ലും ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന സെക്കൻഡ് സ്പെല്ലുമായാണ് നിലവിലെ ക്രമീകരണം.
ആദ്യ സ്പെല്ലിലെത്തുന്നയാൾ അടുത്ത ദിവസം രണ്ടാം സ്പെല്ലിൽ ഡ്യൂട്ടിക്കെത്തണം. ഫലത്തിൽ ആറു ദിവസവും ഡ്യൂട്ടി. എംപാനൽ ജീവനക്കാരുണ്ടായിരുന്ന ഘട്ടത്തിൽ ഇവരെ ഡ്യൂട്ടിക്കയച്ച് അവധിയെടുക്കാൻ സൗകര്യമുണ്ടായിരുന്നു. അവധിയെടുക്കാൻ ബദൽ സംവിധാനം ഇല്ലാതായതോടെയാണ് യൂനിയനുകൾ നിലപാട് കടുപ്പിച്ചത്.
ഡി.എ കുടിശ്ശികയുടെ ഒരുഭാഗം വിതരണം ചെയ്തിരുന്നു. സർക്കാർ സഹായമില്ലാതെ ശമ്പള വിതരണ ചർച്ച തുടങ്ങാനാവില്ല. താൽക്കാലികക്കാരെ തിരിച്ചെടുക്കണമെങ്കിൽ കോടതിയുടെ അനുവാദവും േവണം.
വിശ്രമം ഉറപ്പുവരുത്തി സെക്കൻഡ് ഡ്യൂട്ടി അനുവദിക്കാം
തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി പരിഷ്കാരത്തെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ ഗതാഗത സെക്രട്ടറി ജ്യോതിലാൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ നിലവിലെ സംവിധാനത്തിൽ വലിയ മാറ്റമില്ല. ഒാർഡിനറി സർവിസുകളിൽ രാവിലെ ആറു മുതൽ ഉച്ചക്ക് രണ്ടു വരെയും, ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയും ഡ്യൂട്ടി നൽകും വിധം ഷെഡ്യൂൾ ക്രമീകരിക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
10 മണിക്കൂറിലധികം സമയമെടുക്കുന്ന റൂട്ടുകളുടെ ചെയിൻ സർവിസുകളിലും ഇൻറർ സിറ്റി സർവിസുകളിലും എട്ടു മണിക്കൂർ ജോലിക്കു ശേഷം വിശ്രമം ഉറപ്പുവരുത്തി സെക്കൻഡ് ഡ്യൂട്ടി അനുവദിക്കാം, ഡ്യൂട്ടി മാറൽ, വാഹന സുരക്ഷാ പരിശോധന എന്നിവ ബസ് സ്റ്റോപ്പുകളിലും ചെയ്യാവുന്ന രീതിയിൽ ക്രമീകരണമേർെപ്പടുത്തണം, ഡ്യൂട്ടിക്കു ശേഷം ടിക്കറ്റ് മെഷീൻ ഏറ്റെടുക്കാനും തിരികെ ഏൽപിക്കാനും 15 മിനിറ്റ് വീതം സമയം ക്രമീകരിക്കാം, പ്ലസ് ടു യോഗ്യതയുള്ള എല്ലാ ഡ്രൈവർമാർക്കും കണ്ടക്ടർ ലൈസൻസ് നൽകണം, ഇനി മുതൽ ഡ്രൈവർ കം കണ്ടക്ടർ കേഡറിൽ മാത്രം റിക്രൂട്ട്മെൻറ് നടത്തണം, രണ്ടു രാത്രി ഷിഫ്റ്റുകൾക്ക് ഒരു ഡ്യൂട്ടി ഒാഫ് നൽകാം എന്നിവയാണ് മറ്റ് ശിപാർശകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.