കെ.എസ്.ആർ.ടി.സി വിജിലൻസ് സ്ക്വാഡുകൾ ശക്തമാക്കുന്നു
text_fieldsകൊല്ലം: വിജിലൻസ് സ്ക്വാഡുകളുടെ പ്രവർത്തനം കെ.എസ്.ആർ.ടി.സി കൂടുതൽ ശക്തമാക്കുന്നു. വരുമാന ചോർച്ച തടയുന്നതോടൊപ്പം സർവിസുകളുടെ കാര്യക്ഷമമായ നടത്തിപ്പും ലക്ഷ്യമിട്ടാണ് പരിശോധന. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾക്കെതിരെ കർശന നടപടികളും സ്വീകരിക്കുന്നുണ്ട്. രാത്രികാല സ്ക്വാഡുകളുടെ പ്രവർത്തനവും വിപുലീകരിച്ചു.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതോടൊപ്പം ജീവനക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് രാത്രികാല പരിശോധന വ്യാപകമാക്കിയത്. നേരത്തേ, പകൽ സമയങ്ങളിലെ പരിശോധനകളിലാണ് സ്ക്വാഡുകൾ കേന്ദ്രീകരിച്ചിരുന്നത്. ഒാേരാ സ്ക്വാഡിലെയും രണ്ട് ഇൻസ്പെക്ടർമാർ നിർബന്ധമായും രാത്രികാല പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്താകെ 21 വിജിലൻസ് സ്ക്വാഡാണുള്ളത്. ഒാരോ സ്ക്വാഡിലും 11 വീതം ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു. കൂടുതൽ ഡിപ്പോകളുള്ള തലസ്ഥാന ജില്ലയിൽ മാത്രം ആറ് സ്ക്വാഡുണ്ട്.
ടിക്കറ്റില്ലാത്ത 40 യാത്രക്കാർ പിടിയിലായപ്പോൾ വിവിധ കുറ്റങ്ങളുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായത് 48 സ്ഥിരം ജീവനക്കാരാണ്. 70 േപരെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി. എം-പാനലുകാരായ 70 പേർക്കെതിരെയും നടപടിയെടുത്തു. ഇവരെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. ടിക്കറ്റ് നൽകുന്നതിലെ വീഴ്ച, യാത്രക്കാരോടുള്ള മോശം പെരുമാറ്റം, മദ്യപിച്ച് േജാലിചെയ്യൽ തുടങ്ങിയ കുറ്റങ്ങളിലാണ് നടപടി. കഴിഞ്ഞദിവസം കൊല്ലം ജില്ലയിൽ െമക്കാനിക്കൽ വിഭാഗത്തിലുള്ളവരടക്കം അഞ്ചുജീവനക്കാരെ സസ്പെൻഡ്ചെയ്തു. തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക സ്ക്വാഡ് ഡിപ്പോകളിലെത്തി നടത്തിയ പരിശോധനയിലാണ് നടപടി.
കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന കലക്ഷനിൽ ഇപ്പോഴുണ്ടായ വർധനക്ക് പിന്നിൽ വിജിലൻസ് സ്ക്വാഡുകളുടെ പ്രവർത്തനവും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ്, വിജിലൻസ് ഒാഫിസർ എൻ.ശിവകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന. ബസുകളിലെ പരിശോധനക്ക് പുറമേ ഡിപ്പോകൾ, ഗാരേജുകൾ എന്നിവിടങ്ങളിലടക്കം പരിശോധനയും വിലയിരുത്തലും നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് എൻ.ശിവകുമാർ ‘മാധ്യമ’ത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.