Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിയിലെ...

കെ.എസ്.ആർ.ടി.സിയിലെ നിൽപ് യാത്ര: ചട്ടം ഭേദഗതി ചെയ്യുമെന്ന് ഗതാഗത മന്ത്രി 

text_fields
bookmark_border
കെ.എസ്.ആർ.ടി.സിയിലെ നിൽപ് യാത്ര: ചട്ടം ഭേദഗതി ചെയ്യുമെന്ന് ഗതാഗത മന്ത്രി 
cancel

കോഴിക്കോട്: കെ.എസ്.ആർ.ടി.സി അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് നിർത്തലാക്കിയ ഹൈകോടതി ഉത്തരവ് മറികടക്കാൻ ചട്ടത്തിൽ ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഒരു നിശ്ചിത ശതമാനം യാത്രക്കാർക്ക് നിന്നു യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് മോട്ടോർ വാഹന ചട്ടം ഭേദഗതി വരുത്തുക. ഉത്തരവ് ഉടൻ പുറത്തിറങ്ങും. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകാൻ കഴിയുമെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. 

ഒറ്റ നോട്ടത്തിൽ കോടതി ഉത്തരവ് ശരിയാണെന്ന് സമൂഹത്തിന് തോന്നും. കോടതി വിധിയെയോ ഉദ്ദേശ ശുദ്ധിയോയോ സംശയിക്കുകയോ ധിക്കരിക്കുകയോ ചെയ്യുന്നില്ല. കോടതി ഉത്തരവ് മൂലം അപൂർവ സന്ദർഭങ്ങളിൽ യാത്രക്കാർക്ക് പ്രയാസം നേരിടേണ്ടിവരും. അവധി ദിവസങ്ങളിലും ഉൽസവ കാലങ്ങളിലും നല്ല തിരക്ക് കെ.എസ്.ആർ.ടി.സി ബസിൽ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ ആളുകളെ ബസിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ചാൽ കോടതി വിധിക്ക് എതിരാകുമെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട്  പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsak sasindranmalayalam newsStanding Journey
News Summary - KSRTC Standing Journey AK Sasindran -Kerala News
Next Story