എ.സി ബസുകൾ ഒാടിയിട്ടും സ്റ്റേ സർവിസുകൾക്ക് 'കോവിഡ് വിലക്ക്'
text_fieldsതിരുവനന്തപുരം: എ.സി ബസുകളടക്കം ഒാടിത്തുടങ്ങിയിട്ടും ഗ്രാമീണമേഖലകളിലേക്കുള്ള രാത്രികാല യാത്രാശ്രയമായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സ്റ്റേ സർവിസുകൾക്ക് മാത്രം വിലക്ക്. കോവിഡിെൻറ മറവിൽ താൽക്കാലികമായി നിർത്തിവെച്ച സർവിസുകൾ പത്ത് മാസം പിന്നിട്ടിട്ടും പുനരാരംഭിച്ചിട്ടില്ല.
രാത്രികാലങ്ങളിൽ ഗ്രാമീണ മേഖലകളിലേക്കുള്ള അവസാന ട്രിപ്പായി പോവുകയും അതിരാവിെലയുള്ള സർവിസായി മടങ്ങുകയും ചെയ്യുംവിധത്തിലായിരുന്നു ഇവയുടെ ക്രമീകരണം. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി കാലങ്ങളായി നടത്തുന്ന സർവിസുകളാണ് കോവിഡിെൻറ പേരിൽ അവസാനിപ്പിക്കുന്നത്.
ശീതീകരിച്ച വാഹനങ്ങളിൽ കോവിഡ് പകർച്ചക്ക് സാധ്യതയേറെയാണെന്ന വിലയിരുത്തലുകളെ തുടർന്ന് എ.സി ബസുകൾക്ക് ഏറെ നാൾ നിയന്ത്രണമുണ്ടായിരുെന്നങ്കിലും അവയും നിരത്തിൽ സാധാരണമായി കഴിഞ്ഞു. സാധാരണക്കാരുടെ ആശ്രയമായ സ്റ്റേ സർവിസുകൾക്ക് മാത്രമാണിപ്പോൾ അപ്രഖ്യാപിത കോവിഡ് പ്രോേട്ടാകോൾ.
ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങി സ്വകാര്യമേഖലയിൽ പണിയെടുക്കുന്ന തുച്ഛ വരുമാനക്കാരായിരുന്നു സ്റ്റേ ബസുകളുടെ പ്രധാന ഗുണഭോക്താക്കൾ.
സ്റ്റേ ബസുകൾ പുനരാരംഭിക്കാതായയോടെ ഉയർന്ന നിരക്ക് നൽകി ഒാേട്ടാകളെ ആശ്രയിക്കാനോ മറ്റ് ബദൽ മാർഗങ്ങൾ തേടാനോ നിർബന്ധിതമായിരിക്കുകയാണിവർ. സ്ഥിരയാത്രക്കാരായ സർക്കാർ ജീവനക്കാർക്കായി ഒാഫിസിലേക്കും മടക്കയാത്രക്കുമായി ബോണ്ട് സർവിസുകൾ ഏർപ്പെടുത്തുേമ്പാഴാണ് ഇൗ വിഭാഗങ്ങളുടെ യാത്രാവശ്യകതക്ക് നേരെ മാനേജ്മെൻറ് കണ്ണടയ്ക്കുന്നത്.
രാത്രികാലങ്ങളിലെ അവസാന യാത്രക്ക് പുറമേ ഗ്രാമീണ മേഖലകളിൽനിന്ന് എം.സി റോഡിലേക്കും ദേശീയപാതകളിലേക്കും അതിരാവിലെയുള്ള യാത്രാസൗകര്യം കൂടിയാണ് നിലച്ചത്. യാത്രക്കാരില്ലെന്നതാണ് ഇത്തരം സർവിസുകൾ പുനരാരംഭിക്കുന്നതിനുള്ള തടസ്സമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ആവശ്യകതയുണ്ടോ എന്ന് പഠിച്ച ശേഷം സർവിസുകൾ നടത്തിയാൽ മതിയെന്ന് അഭിപ്രായമുെണ്ടങ്കിലും അതിനും തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.