കെ.എസ്.ആർ.ടി.സി പണിമുടക്ക്: 60 ശതമാനം സർവിസും റദ്ദാക്കി, തെരുവിൽ വലഞ്ഞ് യാത്രക്കാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ, ശമ്പളവിഷയമടക്കം ഉന്നയിച്ച് പ്രതിപക്ഷ സംഘ ടനയായ ടി.ഡി.എഫ് ആഹ്വാനം ചെയ്ത പണിമുടക്ക് സംഘടനഭേദമന്യേ തൊഴിലാളികൾ ഏറ്റെടു ത്തു. പ്രബലരായ ഭരണാനുകൂല സംഘടനയടക്കം വിട്ടുനിന്നെങ്കിലും പണിമുടക്കിൽ 60 ശതമാന ം സർവിസുകളും റദ്ദാക്കി. അവധി ദിവസം കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ തന്നെ ബസുകൾ കൂ ട്ടത്തോടെ നിരത്തൊഴിഞ്ഞത് രൂക്ഷമായ യാത്രാക്ലേശത്തിന് ഇടയാക്കി.
തുടര്‍ച്ചയ ായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡി.എ കുടിശ്ശിക അനു വദിക്കുക, വാടകവണ്ടി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഞായറാഴ്ച അർധരാത്രിയോടെയാണ് പണിമുടക്ക് ആരംഭിച്ചത്.
ഞായറാഴ്ച പോകേണ്ട സ്റ്റേ ബസുകളടക്കം മുടങ്ങി. സി.െഎ.ടി.യു, എ.െഎ.ടി.യു.സി, ബി.എം.എസ് സംഘടനകൾ പെങ്കടുക്കാത്തതിനാൽ പണിമുടക്ക് കാര്യമായി ബാധിക്കില്ലെന്നായിരുന്നു മാനേജ്മെൻറിെൻറ വിലയിരുത്തൽ. എന്നാൽ, തിങ്കളാഴ്ച രാവിലെയോടെ കാര്യങ്ങൾ മാറി. ശമ്പളമടക്കം വിഷയങ്ങൾ പൊതുവായി ബാധിക്കുന്നതായതിനാൽ ടി.ഡി.എഫിന് പുറമെ മറ്റ് സംഘടനകളിലുള്ളവരും പണിമുടക്കിനെ പിന്തുണച്ച് േജാലിക്കെത്തിയില്ല. ഇതോടെയാണ് സർവിസുകൾ വ്യാപകമായി റദ്ദാക്കിയത്. ആകെയുള്ള 4500 സർവിസുകളിൽ 1789 സർവിസുകളാണ് നിരത്തിലിറക്കാനായത്. 2711 സർവിസുകൾ മുടങ്ങി. തെക്കൻ മേഖലയിൽ 693ഉം മധ്യമേഖലയിൽ 702ഉം കോഴിക്കോട് മേഖലയിൽ 394ലും സർവിസുകളേ ഒാടിയുള്ളൂ. 84 ഷെഡ്യൂളുകളുള്ള ആലപ്പുഴയിൽ ഒമ്പത് സർവിസുകളാണ് നടന്നത്. 65 ദീർഘദൂര സർവിസുകൾ ഒാപേററ്റ് ചെയ്യുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്ന് ആകെ അയച്ചത് അഞ്ച് ബസുകളാണ്. 85 ബസുകളുള്ള ആലുവയിൽ ഏഴും 44 ഷെഡ്യൂളുകളുള്ള കട്ടപ്പനയിൽ അഞ്ചും 84 ബസുകളുള്ള കോഴിക്കോട്ട് 26ഉം ബസുകളാണ് ഒാപറേറ്റ് ചെയ്യാനായത്.
പണിമുടക്കിനിടെ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ക്ക് മർദനമേറ്റു. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ സമരക്കാരും ജോലിക്കെത്തിയവരും തമ്മില്‍ ചെറിയതോതിൽ വാക്കുതര്‍ക്കമുണ്ടായി. കണിയാപുരത്ത് ഡ്രൈവർക്കെതിരെ ചീമുട്ടയേറുമുണ്ടായി. കെ.എസ്.ആർ.ടി.സി പ്രധാന യാത്രാശ്രയമായ തെക്കൻ ജില്ലകളിലാണ് ക്ലേശം രൂക്ഷമായത്. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ആളുകൾക്ക് ബസ് ലഭിച്ചത്. അവയിലാകെട്ട കയറാനാകാത്ത വിധം തിരക്കും. തിങ്കളാഴ്ച രാത്രി 12 വരെ പണിമുടക്ക് തുടർന്നെങ്കിലും രാത്രിയോടെ സർവിസുകൾ ഒാടിത്തുടങ്ങി.
ശമ്പളപരിഷ്കരണം: ചര്‍ച്ചക്ക് തയാർ -മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പളപരിഷ്കരണത്തിനുള്ള തുറന്നചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. ജീവനക്കാരുടെ ഒക്ടോബറിലെ ശമ്പളം നൽകാൻ ശ്രമിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ തൊഴിലാളി യൂനിയനുകളുമായി അടുത്തയാഴ്ച ചർച്ച നടത്തും. വായ്പകള്‍ പുനഃക്രമീകരിച്ച് വരുമാനം വർധിപ്പിക്കാന്‍ നടത്തിയ ശ്രമം ഡീസലിനും മറ്റും അടിക്കടിയുണ്ടാകുന്ന വിലവർധന കാരണം ഫലപ്രദമാകുന്നില്ല. തൊഴിലാളിസമരത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍, പ്രതിസന്ധിയിലായ സ്ഥാപനത്തിെൻറ വരുമാനം കുറക്കുന്ന സമരത്തിലേക്ക് ആരും പോകരുതെന്നാണ് അഭിപ്രായമെന്നും വി.എസ്. ശിവകുമാറിെൻറ സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞു.
ചലച്ചിത്രസംവിധായകന്‍ അനിൽ രാധാകൃഷ്ണ മേനോൻ ജാതീയമായി അപമാനിെച്ചന്ന് ചൂണ്ടിക്കാട്ടി നടൻ ബിനീഷ് ബാസ്റ്റിൻ ഇതുവരെ സർക്കാറിന് പരാതിയൊന്നും നൽകിയിട്ടില്ലെന്ന് കെ.ജെ. മാക്സിയുടെ സബ്മിഷന് മന്ത്രി എ.കെ. ബാലൻ മറുപടി നൽകി. പാലക്കാട് മെഡിക്കല്‍ കോളജില്‍ ഇരുവരും തമ്മിലുണ്ടായ പ്രശ്നത്തില്‍ ജാതീയമായി ഒന്നുമില്ല. അത്തരത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കോളജ് പ്രിന്‍സിപ്പലും യൂനിയന്‍ ചെയര്‍മാനും ഉള്‍പ്പെടെ ഇക്കാര്യത്തിൽ റിപ്പോര്‍ട്ട് തനിക്ക് നല്‍കിയിട്ടുണ്ട്. എന്ത് പ്രശ്നം വന്നാലും ജാതീയമായി ചിത്രീകരിക്കുന്ന രീതി മാധ്യമങ്ങൾക്ക് ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റിസോഴ്സ് അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താനോ പ്രതിഫലം വർധിപ്പിക്കാനോ എസ്.എസ്.കെക്ക് സാധിക്കിെല്ലന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.