കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്ക് മര്യാദകേട്; കർശന നടപടിയുണ്ടാകും -മന്ത്രി കടകംപള്ളി
text_fieldsതിരുവനന്തപുരം: സ്വകാര്യ ബസിെൻറ സമയത്തെച്ചൊല്ലി പൊലീസുമായി തർക്കത്തിൽ ഡി.ടി. ഒ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്ത ിയ മിന്നൽ പണിമുടക്കിനെ നിശിതമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബുധനാഴ്ച നടത്തിയ പണിമുടക്ക് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കടകംപള്ളി പറഞ്ഞു. ബസുകൾ നിരത്തിലിട്ട് ഗതാഗതം തടസപ്പെടുത്തിയത് അന്യായമാണ്. ഒട്ടും മനഃസാക്ഷിയില്ലാതെയാണ് ജീവനക്കാർ പണി മുടക്കിയത്. ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ജീവനക്കാർ ജീവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം ജനങ്ങൾക്കെതിരായ യുദ്ധമാണ്. ബുധനാഴ്ച നടത്തിയ സമരത്തിന് യാതൊരുവിധ ന്യായീകരണവുമില്ല. മര്യാദകേടാണ് സമരക്കാർ കാണിച്ചത്. ഇതിനെതിരെ കർശനനടപടിയുണ്ടാകും. ബസുകൾ തലങ്ങും വിലങ്ങുമായി ഇട്ടതിനാലാണ് ഒന്നും ചെയ്യാൻ സാധിക്കാതെ പോയത്. സി.െഎ.ടി.യു തൊഴിലാളികൾ അവിടെ ഇല്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
സമരത്തിനിടെ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണു മരിച്ച കടകംപള്ളി സ്വദേശി സുരേന്ദ്രൻ (64) എന്ന യാത്രക്കാരെൻറ കുടുംബത്തിന് സർക്കാർ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടര്‍ന്നുണ്ടായ മിന്നല്‍ പണിമുടക്കില്‍ തിരുവനന്തപുരം നഗരം നിശ്ചലാവസ്ഥയിലെത്തുകയായിരുന്നു. ബസുകൾ നടുറോഡിൽ നിർത്തിയിട്ടുള്ള സമരം യാത്രക്കാരെ പെരുവഴിയിലാക്കി. ഇതിനെത്തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിക്കുകയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.