Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി പണിമുടക്ക്​: ഡയസ്​നോൺ ഉത്തരവിന്​ സ്​റ്റേയില്ല

text_fields
bookmark_border
ksrtc, highcourt
cancel

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ഒരുദിവസം പണിമുടക്കിയ ജീവനക്കാർക്ക്​ മൂന്ന്​ ദിവസം ഡയസ്​നോൺ പ്രഖ്യാപിച്ച ഉത്തരവിന്​​ സ്​റ്റേയില്ല. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) മേയ് എട്ടിന് നടത്തിയ പണിമുടക്കിൽ പ​ങ്കെടുത്ത ജീവനക്കാർക്ക്​ മൂന്നുദിവസത്തെ ഡയസ്‌നോൺ ഏർപ്പെടുത്തിയത്​ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ നിരസിച്ചത്​.

ഡയസ്നോൺ ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പണിമുടക്കിയ സംഘടന നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. വിശദീകരണത്തിന് കെ.എസ്.ആർ.ടി.സി സമയം തേടിയതിനെ തുടർന്ന് കേസ് മേയ് 29ലേക്ക്​ മാറ്റി.

ഏപ്രിൽ 18ന്​ മുൻകൂർ നോട്ടീസ് നൽകിയാണ് പണിമുടക്ക്​ നടത്തിയത്. എന്നാൽ, പണിമുടക്കിയ ജീവനക്കാർക്ക് മേയ്​ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഡയസ്നോൺ ഏർപ്പെടുത്തി ഈ ദിവസങ്ങളിലെ ശമ്പളം നിഷേധിച്ചു. ഒരുദിവസത്തെ പണിമുടക്കിന് മൂന്നു ദിവസത്തെ ശമ്പളം നിഷേധിച്ചത്​ തൊഴിൽ നിയമങ്ങൾക്ക്​ വിരുദ്ധമാണെന്നും ഡയസ്‌നോൺ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC strikehigh court
News Summary - KSRTC strike: No stay on Dies Non order
Next Story