കെ.എസ്.ആർ.ടി.സി പണിമുടക്ക് സമ്പൂർണം; ഇന്നും തുടരും
text_fieldsതിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ ഭരണ-പ്രതിപക്ഷ യൂനിയനുകൾ നടത്തിയ 24 മണിക്കൂർ പണിമുടക്ക് സമ്പൂർണം.
മുഴുവൻ യൂനിയനുകളും പണിമുടക്കിൽ പെങ്കടുത്തതോടെ വെള്ളിയാഴ്ച ബസുകളൊന്നും നിരത്തിലിറങ്ങിയില്ല.
ദീർഘദൂര സർവിസുകളും ബോണ്ട് സർവിസുകളുമടക്കം മുടങ്ങി. ഡിപ്പോകളെല്ലാം നിശ്ചലമായി. പൊതുഗതാഗത്തിൽ കെ.എസ്.ആർ.ടി.സി സാന്നിധ്യം കൂടുതലുള്ള തെക്കൻ ജില്ലകളിലാണ് യാത്രാക്ലേശം രൂക്ഷമായത്. 2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സി.െഎ.ടി.യു, എ.െഎ.ടി.യു.സി, ബി.എം.എസ് എന്നിവർ 24 മണിക്കൂറും െഎ.എൻ.ടി.യു.സി 48 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതിന് പിറകെ എ.െഎ.ടി.യു.സി പണിമുടക്ക് 24 ൽനിന്ന് 48 മണിക്കൂറായി ദീർഘിപ്പിച്ചിട്ടുണ്ട്. ഇതോടെ സി.െഎ.ടി.യുവിെൻറയും ബി.എം.എസിെൻറയും സമരം വെള്ളിയാഴ്ച അവസാനിക്കുമെങ്കിലും ശനിയാഴ്ചയും ബസ് പണിമുടക്ക് തുടരുമെന്ന് വ്യക്തമായിക്കഴിഞ്ഞു.
ഡയസ്നോൺ പ്രഖ്യാപിച്ചും കർശന മുന്നറിയിപ്പ് നൽകിയും പണിമുടക്കിനെ നേരിടാൻ മാനേജ്മെൻറ് നടപടികൾ സ്വീകരിച്ചെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ് തൊഴിലാളികൾ പണിമുടക്കുകയായിരുന്നു.
മിനിസ്റ്റീരിയൽ, മെക്കാനിക്കൽ ജീവനക്കാരും പൂർണമായി പങ്കെടുത്തു. വിവിധ യൂനിറ്റുകളിൽ ജീവനക്കാർ പ്രകടനം നടത്തി യോഗം ചേർന്നു. 27542 ജീവനക്കാരിൽ 287 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്. ഇതിൽ 116 പേർ എ.ഒ മുതൽ ഇ.ഡിവരെയുള്ള ഉയർന്ന ഉദ്യോഗസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.