കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം മാറ്റിവെച്ചു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ ബുധനാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മ ാറ്റിവെച്ചു. ഗതാഗത മന്ത്രിയുമായുള്ള ചർച്ചയെ തുടർന്നാണ് പണിമുടക്ക് മാറ്റിവെക്കാൻ ജീവനക്കാരുടെ സംഘടനകൾ തീര ുമാനിച്ചത്. സംയുക്ത ട്രേഡ് യൂണിയെൻറ നേതൃത്വത്തിലായിരുന്നു സമരം പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ആവശ് യങ്ങൾ സമയബന്ധിതമായി പരിഗണിക്കുമെന്ന് ഉറപ്പിലാണ് പണിമുടക്കിൽ നിന്നുള്ള പിൻമാറ്റം. യൂണിയൻ പ്രതിനിധികൾ കെ.എസ ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരിയുമായി രാവിലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
കെ.എസ്. ആർ.ടി.സി ജീവനക്കാരുടെ പണിമുടക്കിനെ ഹൈകോടതി രാവിലെ വിമർശിച്ചിരുന്നു. യൂനിയനുകൾ ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെ ടുക്കണമെന്നും കോടതി നിർദേശിക്കുകയും ചെയ്തു. സമരം നിയമപരമായ നടപടിയല്ല. സിൻഡിക്കേറ്റ് ബാങ്ക് കേസില്‍ സമരം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. മുൻകൂട്ടി നോട്ടീസ് നല്‍കി എന്നത് പണിമുടക്ക് നടത്താനുള്ള അനുമതിയല്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഗതാഗത സെക്രട്ടറിയുടെ ശിപാര്‍ശ നടപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി ജ്യോതിലാൽ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാര്‍ശ പൂർണമായും നടപ്പാക്കാമെന്ന് െക.എസ്.ആർ.ടി.സിയിലെ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുമായി ബുധനാഴ്ച വൈകീട്ട് നടത്തിയ ചർച്ചയിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പുനൽകി. ഇതുപ്രകാരമുള്ള ക്രമീകരണം 21ന് നിലവില്‍വരും. ദീര്‍ഘദൂര ബസുകളിലെ ഒന്നര ഡ്യൂട്ടി സംവിധാനം നിര്‍ത്തി രണ്ടു ഡ്യൂട്ടി സംവിധാനം പുനഃസ്ഥാപിക്കും. മെക്കാനിക്കല്‍ ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്കരണ പരാതികള്‍ പരിഗണിക്കും. 29ന് ഇതുസംബന്ധിച്ച് ചര്‍ച്ച ആരംഭിക്കും.
സേവന-വേതന കരാര്‍ പുതുക്കാൻ 30ന് ചര്‍ച്ച തുടങ്ങും. താൽക്കാലിക കണ്ടക്ടര്‍മാരെ തിരിച്ചെടുക്കുന്നതിന് അനുകൂലമാണെന്നും എന്നാൽ, നിലവിലെ കേസുകളില്‍ തീരുമാനമാകണമെന്നും മന്ത്രി പറഞ്ഞു. പി.എസ്.സി നിയമനം പൂര്‍ത്തിയായശേഷം ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ കരാറില്‍ നിയമിക്കും. പുതിയ സേവന-വേതന കരാര്‍ പുതുക്കുന്നതുവരെ നിലവിലെ കരാര്‍ വ്യവസ്ഥ പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ഡ്രൈവേഴ്സ് യൂനിയന്‍ എന്നിവരാണ് സമരം പ്രഖ്യാപിച്ചത്.
കെ.എസ്.ആർ.ടി.സി എം.ഡി ടോമിന് തച്ചങ്കരി, ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാല്‍ എന്നിവരും സമരസമിതി നേതാക്കളായ ആർ. ശശിധരന്, സി.കെ. ഹരികൃഷ്ണൻ, എം.ജി. രാഹുൽ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.