കെ.എസ്.ആർ.ടി.സി സ്കാനിയ ചുരത്തിൽ കുടുങ്ങി; ഡീസൽ തീർന്നെന്ന്, ബഹളം വെച്ച് യാത്രക്കാർ VIDEO
text_fieldsവൈത്തിരി: കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു സ്‌കാനിയ ബസ് വയനാട് ചുരത്തിൽ നിന്നതോടെ യാത്രക്കാർ മണിക്കൂറുകൾ ദുരിതത്തിലായി. ഇന്നലെ രാത്രി 11.30ഓടെയാണ് ബംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് ആറാം വളവിൽ ഓഫായത്.
ഇതോടെ വാരാന്ത്യത്തിൽ നാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് യാത്രക്കാർ ചുരത്തിൽ കുടുങ്ങി. കെ.എസ്.ആർ.ടി.സി മെക്കാനിക്കുകൾ വന്നു പരിശോധിച്ചെങ്കിലും കേടുപാടുകൾ കണ്ടെത്തിയില്ല. തുടർന്ന് ഡീസൽ തീർന്നുപോയതുമൂലമാണ് ബസ് ഓഫായതെന്ന് കണ്ടെത്തി. ഇതോടെ യാത്രക്കാർ ബഹളം വെച്ചു. ജീവനക്കാരുമായി വാക്കുതർക്കമായി. പൊലീസാണ് ഇവരെ ശാന്തരാക്കിയത്.
പിന്നീട്, സന്നദ്ധ പ്രവർത്തകരും പൊലീസും യാത്രക്കാരും ചേർന്ന് തള്ളി ബസ് ഒരു വശത്തേക്ക് നീക്കിയ ശേഷം വൺവേ ആയി വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. ഇതുമൂലം ഗതാഗതകുരുക്ക് പുലർച്ചെവരെ നീണ്ടു.
ഡീസൽ തീർന്നതാണ് കാരണമെങ്കിൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.