കെ.എസ്.ആർ.ടി.സിയുടെ ‘മിന്നൽ’ സൂപ്പർ ഡീലക്സ് സർവിസ് ബുധനാഴ്ച മുതൽ
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സിയുടെ പുതിയ ‘മിന്നൽ’ സൂപ്പർ ഡീലക്സ് ബസ് സർവിസ് ബുധനാഴ്ച ആരംഭിക്കും. തുടക്കത്തിൽ പത്ത് റൂട്ടിലാണ് സർവിസ്. ഇതിന് സ്പെയർ അടക്കം 23 ബസാണ് തയാറാക്കിയത്. ഗതാഗതക്കുരുക്കിൽെപടാതിരിക്കാൻ എല്ലാ സർവിസും രാത്രിയാകും ഒാടുക. സമയലാഭം ലക്ഷ്യമിടുന്നതിനാൽ ബൈപാസ് റൈഡറെന്നും പേരിട്ടിട്ടുണ്ട്. ട്രെയിൻ യാത്രക്കാരെ ആകർഷിക്കാനും വരുമാനവർധന ലക്ഷ്യമിട്ടും ആരംഭിക്കുന്ന മിന്നൽ സർവിസ് മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യം ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യം പത്ത് റൂട്ടുകളിൽ തുടങ്ങിയശേഷം ലാഭകരമെന്നുകണ്ടാൽ സർവിസുകളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം. മുമ്പ് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച് മാസങ്ങൾക്കകം നിർത്തലാക്കിയ ലൈറ്റ്നിങ് എക്സ്പ്രസിെൻറ അനുഭവം മിന്നലിന് ഉണ്ടാകരുതെന്നതിനാൽ ലാഭകരമായ റൂട്ടുകളാണ് ഇക്കുറി തെരഞ്ഞെടുത്തത്. സർവിസ് കാര്യക്ഷമമാക്കാൻ യൂനിയനുകളുടെ സഹായവും മാനേജ്മെൻറ് തേടിയിട്ടുണ്ട്.
തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കാസർകോട്, കാസർകോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം-സുൽത്താൻ ബത്തേരി, തിരുവനന്തപുരം-മാനന്തവാടി, പാലക്കാട്-മംഗളൂരു, തിരുവനന്തപുരം-കട്ടപ്പന, പാലക്കാട് -കുമളി, മൂന്നാർ-തിരുവനന്തപുരം എന്നീ റൂട്ടുകളിലാണ് മിന്നൽ ആരംഭിക്കുക. തിരുവനന്തപുരം-കാസർകോട് സർവിസ് വൈകുന്നേരം അഞ്ചിന് ആരംഭിച്ച് അടുത്തദിവസം രാവിലെ അഞ്ചിന് കാസർകോെട്ടത്തും.തിരുവനന്തപുരം-പാലക്കാട് സർവിസ് രാത്രി 10ന് ആരംഭിച്ച് 5.50ന് എത്തും. കട്ടപ്പന-തിരുവനന്തപുരം സർവിസ് പുലർച്ച അഞ്ചിന് ആരംഭിച്ച് 10.15ന് എത്തും. നിലവിലെ സൂപ്പർ ഫാസ്റ്റ് സർവിസുകെളക്കാൾ മൂന്ന് മണിക്കൂർവരെ മുമ്പ് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതാണ് മിന്നലിെൻറ പ്രത്യേകത. പത്ത് സ്റ്റോപ്പുകൾ മാത്രമാകും ഉണ്ടാവുക. നിരക്കിലും മാറ്റം ഉണ്ടാകില്ല. നിർത്തലാക്കിയ പഴയ സൂപ്പർ എക്സ്പ്രസുകൾ പൂർണമായും പുനരാരംഭിക്കും. മിന്നൽ സർവിസിലേക്ക് നിയോഗിച്ച ജീവനക്കാർക്കായി അങ്കമാലിയിൽ പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.
മിന്നൽ സർവിസിെൻറ റണ്ണിങ് ടൈമും സ്റ്റോപ്പുകളും:
തിരുവനന്തപുരം-പാലക്കാട്: 6.30 മണിക്കൂർ (നാല് സ്റ്റോപ്)
തിരുവനന്തപുരം-കാസർകോട്: 11.30 മണിക്കൂർ (എട്ട് സ്റ്റോപ്)
തിരുവനന്തപുരം-കണ്ണൂർ: 9.30 മണിക്കൂർ (ആറ് സ്റ്റോപ്)
തിരുവനന്തപുരം-സുൽത്താൻബത്തേരി: 9.20 മണിക്കൂർ
(എട്ട് സ്റ്റോപ്)
തിരുവനന്തപുരം-മാനന്തവാടി: 9.25 മണിക്കൂർ(എട്ട് സ്റ്റോപ്)
തിരുവനന്തപുരം-കട്ടപ്പന: 6.15 മണിക്കൂർ (അഞ്ച് സ്റ്റോപ്)
തിരുവനന്തപുരം-മൂന്നാർ: 6.30 മണിക്കൂർ (നാല് സ്റ്റോപ്)
പാലക്കാട്- കുമളി: 6.05 മണിക്കൂർ (നാല് സ്റ്റോപ്)
പാലക്കാട്-മംഗലാപുരം: 7.20 മണിക്കൂർ (നാല് സ്റ്റോപ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.