ഡ്യൂട്ടിക്കിടയിൽ മദ്യപാനം, ടിക്കറ്റ് തട്ടിപ്പ്... എട്ട് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയിൽ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നൽകാതിരിക്കൽ, സൗജന്യ യാത്ര അനുവദിക്കൽ, മേലുദ്യോഗസ്ഥരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളിൽ എട്ട് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സി.എം.ഡി സസ്പെൻഡ് ചെയ്തു.
മാവേലിക്കര ഡിപ്പോയിലെ ആർ.പി.സി 225 നമ്പർ ഫാസറ്റ് പാസഞ്ചർ ബസ് മാവേലിക്കര-എറണാകുളം സർവിസ് നടത്തവേ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത കണ്ടക്ടർ എസ്. സുനിൽകുമാറിനെയും അവധി അപേക്ഷ നിരസിച്ചതിന് പിറവം യൂനിറ്റിലെ കൺട്രോളിങ് ഇൻസ്പെക്ടറിനോട് അപമര്യാദയായി പെരുമാറി ദേഹോപദ്രവം ചെയ്ത സംഭവത്തിൽ പിറവം യൂനിറ്റിലെ കണ്ടക്ടർ പി.എൻ. അനിൽകുമാറിനെയും, യാത്രാക്കൂലി ഈടാക്കിയശേഷം ഡെഡ് ടിക്കറ്റ് വിതരണം ചെയ്ത ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടർ എൻ.സി. ബാലുനിതയെയും സസ്പെൻഡ് ചെയ്തു.
സർവിസ് നടത്തവേ യാത്രക്കാരനിൽനിന്നും യാത്രാക്കൂലി ഈടാക്കുകയോ, ടിക്കറ്റ് നൽകുകയോ ചെയ്യാതെ സൗജന്യ യാത്ര അനുവദിച്ച പുനലൂർ യൂനിറ്റിലെ ഡ്രൈവർ കം കണ്ടക്ടർ സുനിൽ കുമാറിനെയും മാസ്ക് ധരിക്കാതെ മദ്യലഹരിയിൽ തൃശൂർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മേലുദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത ചിറ്റൂർ യൂനിറ്റിലെ കണ്ടക്ടർ പി. പ്രേംകുമാറിനെയും സസ്പെൻഡ് ചെയ്തു. മദ്യപിച്ച് ആലപ്പുഴ ഡിപ്പോ പരിസരെത്തത്തിയ കൽപറ്റ ഡിപ്പോയിലെ ഡ്രൈവർ എ.പി. സന്തോഷിനെയും അസി. ട്രാൻസ്പോർട്ട് ഓഫിസറുടെ ചേമ്പറിൽ ബഹളമുണ്ടാക്കിയ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് എം കർത്തയെയും സസ്പെൻഡ് ചെയ്തു. 2018-19 കാലയളവിൽ എടപ്പാൾ റീജനൽ വർക്ഷോപ്പിലേക്ക് ഓഡർ പ്രകാരം നൽകിയ പെയിൻറിനുള്ള തുക കടയുടമക്ക് നൽകാത്ത എടപ്പാളിലെ റീജനൽ വർക്ഷോപ് സ്റ്റോർ ഇഷ്യൂവർ ആയ സജിൻ സണ്ണിയെയും സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.