കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് വരും; 10,000 പട്ടയം കൂടി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ അനുബന്ധ കോര്‍പറേഷനായി സ്വിഫ്റ്റ് നൂറുദിന കർമപരിപാടിയുടെ ഭാഗമായി നിലവില്‍വരും. കിഫ്ബിവഴി വാങ്ങുന്ന ആധുനിക ബസുകള്‍ സർവിസ് നടത്തുക ഇതിന് കീഴിലാകും.100 ദിവസത്തിനുള്ളില്‍ 10,000 പട്ടയങ്ങള്‍കൂടി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
•ഉന്നതവിദ്യഭ്യാസം കൂടുതല്‍ ശക്തിപ്പെടുത്തും. മഹാരാജാസ്, യൂനിവേഴ്സിറ്റി കോളജ്, കേരളവർമ കോളജ് തുടങ്ങി 13 ഇടങ്ങളിലും എം.ജി യൂനിവേഴ്സിറ്റി കാമ്പസിലുമായി കിഫ്ബിവഴി 205 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം.
•കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പാലം, വട്ടോളി പാലം ഉദ്ഘാടനം.
•അകത്തേത്തറ, ചിറയിന്‍കീഴ്, മാളിയേക്കല്‍, ഗുരുവായൂര്‍, ചിറങ്ങര, ഇരവിപുരം, വാടാനക്കുറിശ്ശി, താനൂര്‍-തെയ്യാല, ചേളാരി ചെട്ടിപ്പടി, കൊടുവള്ളി റെയില്‍വേ മേല്പാലങ്ങളുടെ നിര്‍മാണം ആരംഭിക്കും.
•569 കോടിയുടെ 17 പ്രധാന റോഡുകള്‍ ഉദ്ഘാടനം.
•റീ-ബില്‍ഡ് കേരളയിൽ1613 കോടി ചെലവില്‍ 14 റോഡുകളുടെ പണി തുടങ്ങും. നവീകരിച്ച 18 റോഡുകള്‍ ഉദ്ഘാടനം ചെയ്യും.
•75 പുതിയ കറ്റാമരന്‍ പാസഞ്ചര്‍ ബോട്ടുകള്‍ ജനുവരിയില്‍ നീറ്റിലിറക്കും. മൂന്ന് വാട്ടര്‍ ടാക്സികളും സോളാര്‍, വൈദ്യുതി ബോട്ടുകളും സർവിസ് ആരംഭിക്കും.
•സാേങ്കതിക സർവകലാശാല കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം.
•വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം.
•ടെക്നോസിറ്റിയില്‍ ഒരുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം പൂര്‍ത്തിയാകും. ഇൻറഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സ് ഉദ്ഘാടനം.
•വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ ആറ് കോര്പറേഷന് പരിധിയില്‍ ആരംഭിക്കും.
•496 കോടി രൂപയുടെ 46 വിവിധ കൃഷി പദ്ധതികള്‍ മാര്‍ച്ച് 31നകം തുടങ്ങും.
•16 വില്ലേജ് ഓഫിസുകള്‍കൂടി സ്മാര്‍ട്ടാക്കും.
•പുതുതായി 49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. 32 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ/കമ്യൂണിറ്റി/പബ്ലിക് ഹെല്‍ത്ത് സെൻററുകളുടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കും. 53 ജനറല്‍/ ജില്ല/ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികളില്‍ ഡയാലിസിസ്, പുതിയ ഒ.പി ബ്ലോക്ക് തുടങ്ങി ചികിത്സ/പരിശോധനാ സൗകര്യങ്ങളും രോഗിസൗഹൃദ സംവിധാനങ്ങളും നിലവില്‍വരും.
•25 കോടി രൂപ ചെലവില്‍ നിര്‍മിച്ച 50 സ്കൂളുകളുടെയും മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച 30 സ്കൂളുകളുടെയുമടക്കം 80 പുതിയ ആധുനിക സ്കൂള്‍ കെട്ടിടങ്ങളുടെയും ഉദ്ഘാടനം.
•300 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും.
•185 കോടി രൂപ മുതല്‍മുടക്കി ഒമ്പത് പുതിയ സ്റ്റേഡിയങ്ങള്‍ക്ക് ശിലാസ്ഥാപനം.
•182 കോടി രൂപയുടെ അമൃത് സ്കീമിൽപെട്ട 24 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. 189 കോടി രൂപയുടെ മറ്റ് 37 നഗരവികസന പദ്ധതികളും തുടങ്ങും.
•100 കേന്ദ്രങ്ങളില്‍ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നിർമാണം ആരംഭിക്കുകയോ നിലവില്വരികയോ ചെയ്യും. 250 പഞ്ചായത്തുകള്‍കൂടി ശുചിത്വ പദവിയിലേക്ക് ഉയരും.
ഇതോടെ 80 ശതമാനം ഗ്രാമപ്രദേശവും ശുചിത്വ മാനദണ്ഡങ്ങളിലേക്കെത്തും.
•സ്മാര്‍ട്ട്സിറ്റി പദ്ധതിയിൽപെടുത്തി തിരുവനന്തപുരം, കൊച്ചി നഗരസഭകളിലായി 190 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
•മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നവീകരണ പരിപാടിയിൽപെടുന്ന 1620 പ്രവൃത്തികള്‍ (3598 കി.മീ.) ജനുവരി 31നകം പൂര്‍ത്തിയാകും. രണ്ടാംഘട്ടത്തിലെ 1627 പ്രവൃത്തികള്‍ (3785 കി.മീ.) ഫെബ്രുവരി 28നകം പൂര്‍ത്തിയാക്കും. മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട 1625 പ്രവൃത്തികള്‍ (4421 കി.മീ.) മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും.
•നീര്‍ച്ചാലുകളും പുഴയും വീണ്ടെടുക്കും.
മാര്‍ച്ച് 31ന് മുമ്പ് ഇത് 50,000 കിലോമീറ്ററായി വർധിക്കും.
•അയ്യന്‍കാളി നഗര തൊഴിലുറപ്പ് പരിപാടിയില്‍ മാര്‍ച്ച് 31നകം എട്ട് ലക്ഷം തൊഴില്‍ ദിനങ്ങള്‍കൂടി സൃഷ്ടിക്കും.
•പുരാവസ്തു വകുപ്പിെൻറ നേതൃത്വത്തില്‍ പെരളശ്ശേരി എ.കെ.ജി മ്യൂസിയം, ചന്തപ്പുരയിലെ തെയ്യം മ്യൂസിയം, രാജാരവിവർമ ആര്‍ട്ട് ഗാലറി കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.