കെ.എസ്.ആർ.ടി.സി സിംഗ്ൾ ഡ്യൂട്ടിയിലേക്ക്
text_fieldsതിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് കുറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സിയില്‍ പരമാവധി 12 മണിക്കൂര്‍വരെ നീളുന്ന സിംഗ്ള്‍ഡ്യൂട്ടി സംവിധാനം നടപ്പാക്കിത്തുടങ്ങി. പാറശ്ശാല ഡിപ്പോയിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
തുടർന്ന് മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും.ഡ്യൂട്ടി പരിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്ന് കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്‍റ് വ്യക്തമാക്കിയിരുന്നു. ഡ്യൂട്ടി പരിഷ്‌കരണത്തെ സി.ഐ.ടി.യു അനുകൂലിക്കുകയും പണിമുടക്ക് വേണ്ടെന്ന നിലപാട് ബി.എം.എസും എ.ഐ.ടി.യു.സിയും സ്വീകരിക്കുകയും ചെയ്തതാണ് മാനേജ്‌മെന്‍റിന് ശക്തി പകര്‍ന്നത്.
ഒമ്പത് ഡിപ്പോകളില്‍ നടപ്പാക്കാന്‍ ഷെഡ്യൂള്‍ തയാറാക്കിയെങ്കിലും പരസ്പര ധാരണയെ തുടർന്നാണ് ശനിയാഴ്ച മുതല്‍ പാറശ്ശാല ഡിപ്പോയില്‍ പുതിയ ഡ്യൂട്ടി ക്രമം നടപ്പാക്കുന്നത്. ഡബ്ള്‍ഡ്യൂട്ടി സംവിധാനത്തില്‍ ജീവനക്കാര്‍ക്ക് ഒരു ദിവസം രണ്ട് ഹാജര്‍ നല്‍കണം.
ഫലത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം ജോലിക്കെത്തിയാൽ ആറ് ദിവസത്തെ ഡ്യൂട്ടിയായി പരിഗണിക്കും. ഡബ്ൾ ഡ്യൂട്ടിയുള്ള സമയം തികക്കാനായി തിരക്കില്ലാത്ത സമയത്തും ബസുകള്‍ ഓടിക്കേണ്ടി വരുന്നുവെന്നും ഇത് നഷ്ടമുണ്ടാക്കുമെന്നുമാണ് മാനേജ്മെന്‍റ് വാദം.
ഇൗ പ്രശ്നം പരിഹരിക്കാൻ എട്ടുമണിക്കൂർ ഡ്യൂട്ടിയും നാല് മണിക്കൂർ വിശ്രമനേരവും ചേർത്ത് 12 മണിക്കൂർ വരെയാണ് മാനേജ്മെൻറ് മുന്നോട്ടുവെക്കുന്ന സിംഗ്ൾ ഡ്യൂട്ടി. ഇതിൽ എട്ടുമണിക്കൂറിന് ശേഷമുള്ള ജോലി സമയത്തിന് അധിക വേതനവും നൽകും. സിംഗിൾ ഡ്യൂട്ടി നടപ്പായാൽ ജീവനക്കാർ ആഴ്ചയിൽ ആറ് ദിവസവും ജോലിക്കെത്തേണ്ടി വരും.
50 കോടി അനുവദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനപ്രകാരം സെപ്റ്റംബറിലെ ശമ്പളം ഒക്ടോബർ അഞ്ചിന് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചു. ധനസഹായം വൈകിയതാണ് മുമ്പ് ശമ്പളവിതരണം വൈകിച്ചത്.
ഡ്യൂട്ടി പരിഷ്‌കരണേത്താട് സഹകരിച്ചാല്‍ ശമ്പളം മുടക്കമില്ലാതെ നല്‍കാമെന്ന് മാനേജ്‌മെന്റ് തൊഴിലാളി സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ശമ്പളവിതരണം തടസ്സപ്പെടാതിരിക്കാന്‍ പണിമുടക്ക് പിന്‍വലിക്കണമെന്ന് ടി.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.