തച്ചങ്കരിക്കെതിരെ ഭരണ-പ്രതിപക്ഷ യൂനിയനുകൾ; സമരപ്രഖ്യാപനം ഇന്ന്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ എകപക്ഷീയ നീക്കവും തൊഴിലാളിവിരുദ്ധ സമീപനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.െഎ.ടി.യുവും എ.െഎ.ടി.യു.സിയുമടക്കം ട്രേഡ് യൂനിയൻ സംയുക്തസമിതി സമരത്തിലേക്ക്. സംയുക്ത സമരപ്രഖ്യാപന കൺവെൻഷൻ ചൊവ്വാഴ്ച 10.30ന് ട്രാൻസ്പോർട്ട് ഭവനു മുന്നിൽ നടക്കും. യൂനിയൻ നേതാക്കളായ വൈക്കം വിശ്വൻ, തമ്പാനൂർ രവി, കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ പെങ്കടുക്കും.
ഇടതുസർക്കാർ അധികാരത്തിലിരിക്കെ മാനേജ്മെൻറ്വിരുദ്ധ സമരത്തിൽ സി.െഎ.ടി.യുവാണ് നേതൃരംഗത്തുള്ളതെന്നതാണ് ശ്രദ്ധേയം. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദനാണ് ഉദ്ഘാടകൻ. പലവിഷയങ്ങളിലും സി.െഎ.ടി.യുവുമായി അഭിപ്രായവ്യത്യാസമുള്ള എ.െഎ.ടി.യു.സിയും പ്രേക്ഷാഭത്തിനുണ്ട്. സർക്കാറും മുൻ എം.ഡിമാരും കൂടി നേടിയെടുത്തത് തേൻറതാക്കിമാറ്റാനും തൊഴിലാളിപീഡനം നടത്താനും ആനുകൂല്യങ്ങൾ തടയാനുമാണ് ൻ തച്ചങ്കരി ശ്രമിക്കുന്നതെന്ന് യൂനിറ്റുകൾക്കയച്ച സർക്കുലറിൽ സംയുക്തസമിതി കുറ്റപ്പെടുത്തി.
ഐ.പി.എസുകാരുടെ പ്രമോഷനും ആനുകൂല്യങ്ങളും വാങ്ങാൻ അവരുടെ യൂനിയനുണ്ടാക്കാൻ നടക്കുന്ന തച്ചങ്കരി, കെ.എസ്.ആർ.ടി.സി തൊഴിലാളിയുടെ തുച്ഛമായ പ്രമോഷൻ തടഞ്ഞുവെക്കുകയാണ്. സമരം ചെയ്യാനും പ്രതിഷേധിക്കാനും മുദ്രാവാക്യം വിളിക്കാനും സത്യഗ്രഹം നടത്താനുമുള്ള അവകാശം നിഷേധിക്കാൻ എത്ര തച്ചങ്കരിമാർ വിചാരിച്ചാലും നടക്കില്ലെന്നും സർക്കുലറിൽ മുന്നറിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.