കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ടെന്ന് തച്ചങ്കരി
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്ന് എം.ഡി ടോമ ിന്‍ ജെ. തച്ചങ്കരി. കെ.എസ്.ആര്‍.ടി.സിയില്‍ ബോണ്ട് ഏര്‍പ്പെടുത്താന്‍ പോവുകയാണ്. വേറെ സ്ഥലത്ത് നിയമനം കിട്ടിയവരുണ ്ടെങ്കില്‍ ഇവിടെ ജോയിന്‍ ചെയ്തതിന് ശേഷം പോകണമെന്ന് പറഞ്ഞാല്‍ റിലീവ് ഓര്‍ഡര്‍ തരില്ല. ഇതൊരു താല്‍കാലിക സത്രമാ യി കരുതുന്നവര്‍ ദൈവത്തേയോര്‍ത്ത് ഇങ്ങോട്ടുവരരുത്. കുറഞ്ഞത് മൂന്നു വര്‍ഷം ജോലി ചെയ്യാന്‍ പറ്റുന്നവര്‍ മാത്രം ഇവിടെ ജോലി ചെയ്താല്‍ മതിയെന്നും തച്ചങ്കരി പറഞ്ഞു. ഹൈകോടതി ഉത്തരവ് പ്രകാരം പുതിയതായി ജോലിയിൽ പ്രവേശിക്കാനെത്തിയ ഉദ്യോഗാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്‍.ടി.സിയില്‍ പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് എം.ഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു മാസത്തെ താൽകാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കും. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗാമായാണ് ഈ നടപടി. വെള്ളിയാഴ്ച തന്നെ പരിശീലനം ആരംഭിച്ച് എത്രയും വേഗം ബസില്‍ പോകുന്നയാള്‍ക്ക് പ്രത്യേക സമ്മാനമുണ്ടാകും. ഒരാളെ പിരിച്ചുവിട്ടാല്‍ ശമ്പള ഇനത്തില്‍ കോര്‍പറേന് ലാഭമാണ്. അതുകൊണ്ട് ജോലി കിട്ടിയ ഉടനെ ലീവെടുത്ത് പോകാമെന്ന് കരുതരുത്. സാമ്പത്തികമായി ഇനി വലിയ സഹായം ലഭിക്കാന്‍ പോകുന്നില്ലെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനെ ലാഭത്തിലാക്കിയാല്‍ സര്‍ക്കാറിന്‍റെ ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കും.
ഇന്ത്യയില്‍ നഷ്ടം വരുത്തുന്ന ആർ.ടി.സികളില്‍ ഒന്നാമത് കെ.എസ്.ആര്‍.ടി.സിയാണ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തുന്നതും കെ.എസ്.ആര്‍.ടി.സിയാണ്. ഒരേസമയം ജനഹൃദയത്തില്‍ ഏറ്റവും സ്‌നേഹമുള്ളതും അതേപോലെ സര്‍ക്കാറിന് ഏറ്റവുമധികം സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ സ്ഥാപനവുമാണ്. എന്നാലിതിനെ പുഷ്പം പോലെ മാറ്റിയെടുക്കാവുന്ന സ്വര്‍ണക്കനി കൂടിയാണ്.
പി.എസ്.സി വഴി എത്തുന്നവര്‍ കഴിവുള്ളവരും പ്രലോഭനത്തിന് വഴങ്ങാത്തവരുമാണെന്ന വിശ്വാസമുണ്ട്. നിങ്ങളായിട്ട് അത് കളയരുത്. കെ.എസ്.ആര്‍.ടി.സിക്ക് കാര്യശേഷിയുള്ള ഉദ്യോഗാര്‍ഥികളുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യമുണ്ട്. ആറര കോടിയാണ് ശരാശരി ഒരു ദിവസം ലഭിക്കുന്നത്. അതില്‍ ഒരു കോടിയെങ്കിലും കൂടിയാല്‍ സര്‍ക്കാരും സമൂഹവും നിങ്ങളെ ആദരിക്കും.
മറ്റുള്ളവര്‍ പറയുന്നതിന് ചെവികൊടുക്കരുത്. ഇപ്പോഴും ഈ സ്ഥാപനത്തില്‍ ചേരാതിരിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. ചേര്‍ന്നാല്‍ തന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. എവിടെ പിടിയുണ്ടെങ്കിലും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രക്ഷയുണ്ടാകില്ല. അടിമപ്പണി ചെയ്യിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അച്ചടക്കം നിർബന്ധമാണെന്നും തച്ചങ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.