കെ.എസ്.ആർ.ടി.സിയിലെ സ്ഥലംമാറ്റം: വനിതാ കണ്ടക്ടർമാരെ ഒഴിവാക്കി, പകരം പുരുഷന്മാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജോലിക്രമീകരണത്തിെൻറ പേരിൽ വനിതാ കണ്ടക്ടർമാരെ മറ്റ് ജില്ലകളിലേക്കും വിദൂരങ്ങളിലേക്കും സ്ഥലംമാറ്റിയുള്ള ഉത്തരവ് മരവിപ്പിച്ചു. വനിതാ കണ്ടക്ടർമാരുടെ അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ച് ഇവർക്ക് പകരം പുരുഷ കണ്ടക്ടർമാരെ അയക്കാനാണ് തീരുമാനമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ െജ. തച്ചങ്കരി പറഞ്ഞു.
അതേസമയം അതാത് ജില്ലകളിലെ മറ്റ് ഡിപ്പോകളിലേക്കുള്ള വനിതാ കണ്ടക്ടർമാരുടെ സ്ഥലംമാറ്റത്തിന് മാറ്റമില്ല. ഒരുമാസത്തേക്കാണ് ക്രമീകരണമെന്നും അതിനുള്ളിൽ പൊതു സ്ഥലംമാറ്റപ്പട്ടിക ഇറങ്ങുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മതിയായ ജീവനക്കാരുടെ അഭാവത്തിൽ പ്രതിദിനം 200 സർവിസുകൾ മുടങ്ങുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് േജാലിക്രമീകരണമെന്ന േപരിൽ 518 കണ്ടക്ടർമാരെയും 245 ഡ്രൈവർമാരെയും വിവിധ ഡിപ്പോകളിലേക്ക് സ്ഥലംമാറ്റി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിത്. ജീവനക്കാരുടെ പേര് സഹിതമുള്ള ഉത്തരവിന് പകരം ഒാരോ ഡിപ്പോയിൽനിന്ന് ഇത്ര ജീവനക്കാർ ഇന്ന ഡിപ്പോയിലേക്ക് പോകണമെന്ന എണ്ണം നൽകുകയാണ് ചെയ്തിരിക്കുന്നത്.
അടുത്ത യൂനിറ്റിലുള്ളവർക്കോ താൽപര്യമുള്ളവർക്കോ മുൻഗണന നൽകണമെന്നതായിരുന്നു മാനദണ്ഡം.- ഇൗ രണ്ട് മാനദണ്ഡപ്രകാരവും മതിയായ എണ്ണം ജീവനക്കാരെ കിട്ടിയില്ലെങ്കിൽ യൂനിറ്റിൽ രണ്ട് വർഷം പൂർത്തിയാക്കിയ ജൂനിയർ ജീവനക്കാരെ മാറ്റിനിയമിക്കണമെന്നായിരുന്നു നിർദേശം. ഏപ്രിൽ 25നുള്ളിൽ പുതിയസ്ഥലത്ത് േജാലിയിൽ പ്രവേശിക്കുന്ന രീതിയിൽ സ്ഥലംമാറ്റം പ്രാബല്യത്തിൽവരുത്താനാണ് നിർദേശം.
ആരും സ്വേമധയാ താൽപര്യം കാണിക്കാതെ വന്നതോടെ സീനിയോറിറ്റി പരിഗണിച്ചു. ഇതിൽ നല്ലൊരു ശതമാനവും കുടുങ്ങിയത് വനിതകളാണ്. കൊല്ലം ഡിപ്പോയിൽ നിന്നടക്കം കൂട്ടത്തോടെ തലശ്ശേരിയിലേക്കുൾപ്പെടെ സ്ഥലംമാറ്റിയതതോടെ എം.ഡിയെ കഴിഞ്ഞ ദിവസം നേരിൽകണ്ട് വനിതകൾ പരാതി അറിയിച്ചിച്ചു. ഇൗ സാഹചര്യത്തിലാണ് ഉത്തരവ് മരവിപ്പിച്ചുള്ള നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.