കെ.എസ്.ആര്.ടി.സി: മേൽനോട്ടച്ചുമതല ഉള്ളവരുടെ സംഘടനാ പ്രവര്‍ത്തനം വിലക്കും
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിൽ മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സംഘടനാ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ മാനേജ്മെൻറ് നീക്കം. ജീവനക്കാരുടെ മേല്‍നോട്ടച്ചുമതലയുള്ളവര്‍ യൂനിയന്‍ പ്രവര്‍ത്തനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് എം.ഡി ടോമിന് തച്ചങ്കരി അംഗീകൃത തൊഴിലാളി സംഘടനകള്‍ക്ക് കത്ത് നല്കി. ഡിപ്പോകളിലും മറ്റും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള േയാഗങ്ങൾക്കും സംഘടനാപ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് മാനേജ്മെൻറിെൻറ അടുത്ത നീക്കം.
സംഘടനാ നേതാക്കളിൽ ഭൂരിഭാഗവും ഇന്‍സ്പെക്ടര്‍ വിഭാഗത്തിലുള്ളവരാണ്. മേൽനോട്ടച്ചുമതലയുള്ള ഇൗ വിഭാഗങ്ങളുടെ സംഘടനാപ്രവർത്തനം വിലക്കിയാൽ ഫലത്തിൽ യൂനിനുകൾ സമ്മർദത്തിലാകുമെന്നാണ് മാനേജ്മെൻറിെൻറ കണക്കുകൂട്ടൽ. സംഘടനാനേതാക്കള്‍ തൊഴിലാളികളുടെ പ്രതിനിധികളായിരിക്കണമെന്നും എന്നാൽ, മേല്നോട്ടച്ചുമതലുള്ളവര് തൊഴിലാളികളില്‍ പെടില്ലെന്നും യൂനിയനുകൾക്ക് കൈമാറിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. അംഗീകൃത തൊഴിലാളി സംഘടനകളിലെ 222 നേതാക്കളെ പൊതുസ്ഥലംമാറ്റത്തില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനകള്‍ നല്കിയ കത്തിന് മറുപടിയായാണ് മാനേജ്മെൻറിെൻറ നിർണായക നീക്കം.
ജീവനക്കാര്‍ക്കെതിരായ അച്ചടക്കനടപടികളില്‍ പ്രാഥമിക അന്വേഷണം നടത്തേണ്ടത് ഇന്‍സ്പെക്ടര്‍മാരാണ്. നീതിപൂര്‍വമായി അന്വേഷണം നടത്താന്‍ തൊഴിലാളി നേതാക്കള്‍ക്ക് കഴിയില്ല. ഇലക്ട്രിസിറ്റി ബോര്‍ഡിലെ സമാനമായ കേസില്‍ മേല്നോട്ടച്ചുമതലയുള്ളവരെ സംഘടനാ പ്രവര്‍ത്തനത്തില്‍നിന്ന് വിലക്കിയ ഹൈകോടതി വിധിയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മേല്നോട്ടച്ചുമതലയുള്ളവരെ തൊഴിലാളി നേതാക്കളെന്ന പരിഗണന നല്കി പൊതുസ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹിതപരിശോധനയില്‍ ലഭിച്ച വോട്ടുകളുടെ അനുപാതം കണക്കിലെടുത്ത് അംഗീകൃത സംഘടനകളുടെ നേതാക്കൾക്ക് സംവരണം നൽകാൻ മാനേജ്മെൻറ് തയാറാണ്. വോട്ടിങ് ശതമാനത്തിെൻറ അടിസ്ഥാനത്തില്‍ സി.ഐ.ടി.യുവിെൻറ 48 പേര്‍ക്കും, ഐ.എന്‍.ടി.യു.സിയുടെ 27 പേര്‍ക്കും തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് നല്കുന്ന സംരക്ഷണം നല്‍കുമെന്ന നിലപാടിലാണ് മാനേജ്മെൻറ്. ഇതിനിടെ കെ.എസ്.ആർ.ടി.സിയുടെ വിവിധ ഒാഫിസുകളിൽ സംഘം ചേർന്ന് പ്രകടനം നടത്തിയതിന് സി.െഎ.ടി.യുവിെൻറയും എ.െഎ.ടി.യു.സിയുടെയും നേതാക്കളടക്കം 18 പേർക്ക് മാേനജ്െമൻറ് കഴിഞ്ഞ ദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.